'സതീശിനെ രണ്ടുവർഷം മുമ്പ് പുറത്താക്കി': കൊടകര കുഴൽപണക്കേസിലെ ആരോപണം തള്ളി ബിജെപി
കൊടകര കുഴൽപ്പണക്കേസ് ഒരു അടഞ്ഞ അധ്യായമെന്ന് സി. കൃഷ്ണകുമാർ പറഞ്ഞു.
തൃശൂർ: കൊടകര കുഴല്‍പണക്കേസിലെ മുന്‍ ഓഫീസ് സെക്രട്ടറിയുടെ ആരോപണം തള്ളി ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ. കെ. അനീഷ്‌കുമാര്‍. സാമ്പത്തിക ക്രമക്കേട് പരാതിയില്‍ സതീശനെ രണ്ടുവര്‍ഷം മുന്‍പ് പുറത്താക്കിയതാണെന്നും അതിന്റെ വൈരാഗ്യത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും അനീഷ്കുമാർ പറഞ്ഞു. സിപിഎം നേതൃത്വം ആണ് ആരോപണത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പണം കൊണ്ടുവന്നു എന്ന് പറയുന്ന ധര്‍മരാജന്‍ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കൊണ്ടുവന്നയാളാണെന്നും അനീഷ്‌കുമാര്‍ പറഞ്ഞു.
അതേസമയം കൊടകര കുഴൽപ്പണക്കേസ് ഒരു അടഞ്ഞ അധ്യായമാണെന്നും കെ. സുരേന്ദ്രന് കോടതിയിൽ നിന്ന് ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ലെന്നും പാലക്കാട് എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാർ പറഞ്ഞു. സന്ദീപ് വാര്യർ കൺവെൻഷനിൽ നിന്ന് ഇറങ്ങി പോയതല്ലെന്നും കൊട്ടാരക്കരയിലെ പരിപാടിയിൽ പങ്കെടുക്കാൻ നേരത്തെ പോയതാണെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
Adjust Story Font
16