കുസാറ്റ് അപകടത്തിന് കാരണം യൂണിവേഴ്‌സിറ്റി അധികൃതരുടെ അനാസ്ഥയെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ
സംഭവത്തിൽ വസ്തുതാ പരമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
തിരുവനന്തപുരം: കുസാറ്റ് അപകടത്തിന് കാരണം യൂണിവേഴ്‌സിറ്റി അധികൃതരുടെ അനാസ്ഥയെന്ന് ആരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കുസാറ്റ് അപകടത്തിൽ നിന്ന് സർവകസലാശാല അധികൃതർക്ക് ഒഴിഞ്ഞുപോകാനാവില്ല. വസ്തുതാ പരമായ അന്വേഷണം നടക്കണം. യൂത്ത് വെൽഫെയർ ഡയറക്ടർ പി.കെ. ബേബിയെ സസ്‌പെൻഡ് ചെയ്യണം എന്നീ ആവശ്യങ്ങളുയർത്തിയാണ് നിവേദനം നൽകിയത്.
എല്ലാവർഷവും കുസാറ്റിലെ ടെക് ഫെസ്റ്റ് നടക്കുമ്പോൾ അത് ഒരു സീനിയർ അധ്യാപകന് ചുമതല നൽകികൊണ്ടാണ് നടത്താറുള്ളത്. എന്നാൽ ഇത്തവണ സ്റ്റുഡന്റ് വെൽഫെയർ ഡയറക്ടർ ഇടപ്പെട്ട് ഇത്തരത്തിൽ ഒരു ചുമതല നൽകുകയോ ഇടപെടലുകൾ നടത്തുകയോ ചെയ്തിട്ടില്ലെന്ന് പരാതിയിൽ പറയുന്നുണ്ട്. അതേസമയം സംഭവം നടക്കുന്ന ദിവസം പി.കെ ബേബി ക്യാമ്പസിൽ ഇല്ലായിരുന്നുവെന്ന ആരോപണം കൂടി പരാതിയിൽ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ ചൂണ്ടികാട്ടുന്നുണ്ട്.
ഇക്കാര്യങ്ങൾ സൂചിപ്പിച്ചു കൊണ്ട് പികെ ബേബിയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യണമെന്നും വസ്തുതാപരമായി വേണ്ട ഇടപെടൽ നടത്തി അന്വേഷണം മുന്നോട്ട് പോകണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. അപകടത്തിൽ മരണപ്പെട്ടതും പരിക്കേറ്റതുമായ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന ആവശ്യം കൂടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ മുന്നോട്ടു വെക്കുന്നുണ്ട്.
Adjust Story Font
16