Quantcast

മുസ്‌ലിം സമുദായം അന്യായമായി പലതും നേടുന്നുവെന്ന പ്രചാരണം പ്രത്യേക അജണ്ടയുടെ ഭാഗം: ഖലീല്‍ ബുഖാരി തങ്ങള്‍

കേരളത്തിലെ മത സൗഹാര്‍ദത്തിന് കോട്ടംതട്ടുന്ന നിഗൂഢ നീക്കങ്ങളില്‍ നിന്ന് അത്തരം പ്രസ്താവന നടത്തുന്നവര്‍ പിന്‍മാറണം

MediaOne Logo

Web Desk

  • Published:

    25 July 2024 4:47 PM GMT

മുസ്‌ലിം സമുദായം അന്യായമായി പലതും നേടുന്നുവെന്ന പ്രചാരണം പ്രത്യേക അജണ്ടയുടെ ഭാഗം: ഖലീല്‍ ബുഖാരി തങ്ങള്‍
X

മലപ്പുറം: കേരളത്തിലെ മുസ്‌ലിംകള്‍ സര്‍ക്കാറില്‍ നിന്ന് അന്യായമായി പലതും നേടിക്കൊണ്ടിരിക്കുന്നുവെന്ന നിരന്തരമായുള്ള പ്രസ്താവനകള്‍ തെറ്റിദ്ധാരണാജനകമാണെന്നും ഇത്തരം കുപ്രചാരണങ്ങള്‍ പ്രബുദ്ധ കേരളം അവജ്ഞയോടെ തള്ളുമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

എസ്.വൈ.എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലയിലെ 12 സോണുകളില്‍ നടക്കുന്ന സഹവാസം ക്യാമ്പിന്റെ ജില്ലാ തല ഉദ്ഘാടനം മഅദിന്‍ കാമ്പസില്‍ ഉദ്ഘാടനം ചെയ്യു​കയായിരുന്നു അദ്ദേഹം. മുസ്‌ലിം സമുദായത്തിന് അര്‍ഹമായത് തന്നെ കിട്ടുന്നില്ലെന്നിരിക്കെ ഇത്തരം പ്രസ്താവനകള്‍ ഒരു പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ മദ്രസാ അധ്യാപകര്‍ക്കുള്ള വേതനം കേരള സര്‍ക്കാറാണ് നല്‍കുന്നതെന്ന കള്ള പ്രചാരണം സര്‍ക്കാറിന്റെ വിശദീകരണത്തോടെ പൊളിഞ്ഞതാണ്. സുന്നി സ്ഥാപനങ്ങള്‍ക്കോ സംഘടനകള്‍ക്കോ ഒരു തുണ്ട് ഭൂമിപോലും സര്‍ക്കാറില്‍ നിന്ന് കിട്ടിയിട്ടില്ല. അങ്ങനെയൊരാവശ്യവും നാളിതുവരെ സുന്നി പ്രസ്ഥാനം മുന്നോട്ടുവെച്ചിട്ടുമില്ല. കേരളത്തിലെ മത സൗഹാര്‍ദത്തിന് കോട്ടംതട്ടുന്ന ഇത്തരം നിഗൂഢ നീക്കങ്ങളില്‍ നിന്ന് അത്തരം പ്രസ്താവന നടത്തുന്നവര്‍ പിന്‍മാറണമെന്ന് അദ്ദേഹം പറഞ്ഞു.

Next Story