Quantcast

മീഡിയവണ്‍ സംപ്രേഷണ വിലക്ക് ജനാധിപത്യ ധ്വംസനം: മുനവ്വറലി ശിഹാബ് തങ്ങള്‍

'എതിർ ശബ്ദം ഉയർത്തുന്നവരെ നിശബ്ദരാക്കാനുളള നീക്കം ആപത്കരമാണ്'

MediaOne Logo

Web Desk

  • Published:

    31 Jan 2022 2:22 PM GMT

മീഡിയവണ്‍ സംപ്രേഷണ വിലക്ക് ജനാധിപത്യ ധ്വംസനം: മുനവ്വറലി ശിഹാബ് തങ്ങള്‍
X

മീഡിയവണിന് നേരെയുള്ള കേന്ദ്ര സർക്കാർ നീക്കം ജനാധിപത്യ ധ്വംസനമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. ജനാധിപത്യത്തിന്‍റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് മാധ്യമങ്ങളുടെ പങ്ക് നിർണായകമാണ്. അതിനാലാണ് ജനാധിപത്യത്തിന്റെ നാലാം തൂണായി മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്. വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്നതിലൂടെ ഭരണകൂടത്തിന്റെ നീക്കങ്ങളെ കുറിച്ച് ജനങ്ങൾക്ക് അറിയാനുള്ള വാതിലുകൾ കൊട്ടിയടക്കുകയാണെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ് ബുക്കില്‍ കുറിച്ചു.

എതിർ ശബ്ദം ഉയർത്തുന്നവരെ നിശബ്ദരാക്കാനുളള നീക്കം ആപത്കരമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള നീക്കത്തിൽ ജനാധിപത്യ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.

മാധ്യമവേട്ട അടിയന്തരാവസ്ഥയുടെ ലക്ഷണമെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി

മീഡിയവൺ ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്‍റെ നടപടി അടിയന്തരാവസ്ഥയുടെ ലക്ഷണമാണെന്ന് മുസ്‍ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ ഫൈസൽ ബാബു പറഞ്ഞു. സുരക്ഷാകാരണങ്ങൾ പറഞ്ഞാണ് ഒരു മാധ്യമ സ്ഥാപനത്തിന്‍റെ സംപ്രേഷണാവകാശം ഏകപക്ഷീയമായി തടയുന്നത്. ഇന്ന് മീഡിയവൺ ആണെങ്കിൽ നാളെ ആരുമാകാം. ജനാധിപത്യത്തിന്‍റെ എല്ലാ തൂണുകളെയും മോദി സർക്കാർ വരുതിയിലാക്കുകയാണ്. അതിന് തയാറാകാത്തവരെ തകർക്കാൻ ശ്രമിക്കുകയാണ്. കളളങ്ങളും വർഗീയ അജണ്ടകളുമായി ഗോദി മീഡിയകളും നിറയുന്ന കാലത്ത് മീഡിയവൺ പോലൊരു മാധ്യമ സ്ഥാപനത്തെ വേട്ടയാടുന്നത് വിരോധാഭാസമാണ്. ഈ ജനാധിപത്യ നിഷേധത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. മീഡിയവണിനോട് ഐക്യദാർഢ്യപ്പെടുന്നുവെന്ന് ഫൈസൽ ബാബു അറിയിച്ചു.

ജനാധിപത്യത്തിന്റെ കാര്യക്ഷമവും ശരിയായ പ്രവർത്തനങ്ങൾക്കും മാധ്യമങ്ങളുടെ പങ്ക് നിർണ്ണായകമാണ്. അതിനാലാണ് ജനാധിപത്യത്തിന്റെ...

Posted by Sayyid Munavvar Ali Shihab Thangal on Monday, January 31, 2022

TAGS :

Next Story