'പാർട്ടി മുസ്‌ലിം ലീഗാണ് കുഞ്ഞാലിക്കുട്ടിയല്ല'; മുനവ്വറലി തങ്ങളുടെ പോസ്റ്റിൽ ലീഗ് പ്രവർത്തകരുടെ രോഷ പ്രകടനം
ജനവിധി അംഗീകരിക്കുന്നു. കൂടെ നിന്നവരോട് നന്ദി എന്നായിരുന്നു ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിൽ ലീഗ് പ്രവർത്തകരുടെ രോഷ പ്രകടനം. തെരഞ്ഞടുപ്പിൽ മുസ്‌ലിം ലീഗ് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് പ്രവർത്തകരുടെ പ്രതിഷേധം. 'ജനവിധി അംഗീകരിക്കുന്നു. കൂടെ നിന്നവരോട് നന്ദി' എന്നായിരുന്നു ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്.
'മന്ത്രി സ്ഥാനം കിട്ടാൻ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും ഓടി മത്സരിക്കുന്ന നേതാക്കൾക്ക് പാഠം പഠിക്കാൻ അവസരമാണിത്, വി കെ ഇബ്രാഹിം കുഞ്ഞിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി കളമശ്ശേരി മകൻ ഗഫൂറിന് കൊടുത്തത് ഒരു തെറ്റ്... കുഞ്ഞാലിക്കുട്ടി പാർലമെൻ്റിൽ നിന്ന് രാജി വെച്ച് നിയമസഭയിലേക്ക് മത്സരിച്ചത് അടുത്ത തെറ്റ്... ലീഗിന് അനുകൂലമായ സാഹചര്യങ്ങൾ എതിരാക്കി മാറ്റിയത് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ച് വരവാണ്...' തുങ്ങിയവയാണ് പോസ്റ്റിന് കീഴിലെ കമന്റുകൾ.
കളമശ്ശേരിയിൽ സിറ്റിംഗ് എം.എല്‍.എ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ മകനായ വി.ഇ അബ്ദുല്‍ ഗഫൂറിനെ മത്സരിപ്പിച്ചതിൽ ലീഗിന് അകത്ത് നിന്നു തന്നെ വിമർശനം ഉയർന്നിരുന്നു. തെരഞ്ഞടുപ്പിൽ അബ്ദുല്‍ ഗഫൂറിനെ പരാജയപ്പെടുത്തി എൽ.ഡി.എഫ് സ്ഥാനാർഥി പി.രാജീവ് വിജയിച്ചു. ഇതും പ്രവർത്തകരുടെ പ്രതിഷേധത്തിന് കാരണമായി.
Adjust Story Font
16