Quantcast

മനുഷ്യജീവൻ വെച്ചുള്ള ക്രൂരതയിൽ നിന്ന് പിന്തിരിയണം- കൊലപാതക രാഷ്ട്രീയത്തെ അപലപിച്ച് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

ആരുടെ ജീവനും ഏത് സാഹചര്യത്തിലും അപകടപ്പെടുന്ന അവസ്ഥ അങ്ങേയറ്റം ഭീതിതമാണ്. ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ആര് നടത്തിയാലും അതിനെതിരെ ശക്തമായ നടപടിയെടുക്കാൻ ബന്ധപ്പെട്ടവർക്ക് സാധിക്കണം.അല്ലാത്തപക്ഷം നിയമം കയ്യിലെടുക്കുന്ന ക്ഷുദ്ര ശക്തികളാൽ നമ്മുടെ നാടിൻറെ സ്വാസ്ഥ്യവും ഇല്ലാതാകും! '-

MediaOne Logo

Web Desk

  • Published:

    16 April 2022 5:41 PM GMT

മനുഷ്യജീവൻ വെച്ചുള്ള ക്രൂരതയിൽ നിന്ന് പിന്തിരിയണം- കൊലപാതക രാഷ്ട്രീയത്തെ അപലപിച്ച് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
X

സംസ്ഥാനത്ത് തുടർച്ചയായ രണ്ടു ദിവസങ്ങളിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ.

പക തീർക്കലിന്റെ പേരിൽ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ഹീന രാഷ്ട്രീയം തുടർക്കഥയായി തീരുകയാണ് നമ്മുടെ സംസ്ഥാനത്തെന്നും ഇത് ആശങ്കാജനകമായ ക്രമസമാധാന ഭംഗത്തെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

' ആരുടെ ജീവനും ഏത് സാഹചര്യത്തിലും അപകടപ്പെടുന്ന അവസ്ഥ അങ്ങേയറ്റം ഭീതിതമാണ്. ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ആര് നടത്തിയാലും അതിനെതിരെ ശക്തമായ നടപടിയെടുക്കാൻ ബന്ധപ്പെട്ടവർക്ക് സാധിക്കണം.അല്ലാത്തപക്ഷം നിയമം കയ്യിലെടുക്കുന്ന ക്ഷുദ്ര ശക്തികളാൽ നമ്മുടെ നാടിൻറെ സ്വാസ്ഥ്യവും ഇല്ലാതാകും! '- അദ്ദേഹം അഭിപ്രായപ്പെട്ടു.

' കുടുംബങ്ങളെ, സ്ത്രീകളെ,കുഞ്ഞുങ്ങളെ എല്ലാം നിലയില്ലാത്ത ദുരിതകയങ്ങളിലേക്ക് തള്ളിവിടുന്ന മനുഷ്യ ജീവൻ വെച്ചുള്ള ക്രൂരതയിൽ നിന്ന് ന്ധപ്പെട്ടവർ പിന്തിരിയാനും സമാധാന പൂർണമായ സഹവർത്തിത്വത്തിനും തയാറാകാത്തത് വേദനാജനകമാണ്- സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

കുറ്റവാളികൾക്കെതിരെ ബാഹ്യ സമ്മർദങ്ങൾക്ക് വിധേയമാകാതെ കർശനമായ നടപടി സ്വീകരിക്കാനും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും ഗവണ്മെന്റ് അടിയന്തിരവും കാര്യക്ഷമവുമായ ഇടപെടൽ നടത്തണമെന്നും കൊലപാതക രാഷ്ട്രീയത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം കൂട്ടി്‌ച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

രാഷ്ട്രീയം അടിസ്ഥാനപരമായി രാഷ്ട്ര നിർമാണത്തിന് വേണ്ടിയുള്ള ജോലിയാണ്.അത് അങ്ങനെയാണ് നിർവഹിക്കപ്പെടേണ്ടത്.എന്നാൽ പക തീർക്കലിന്റെ പേരിൽ എതിരാളികളെ ഇല്ലായ്‌മ ചെയ്യുന്ന ഹീന രാഷ്ട്രീയം തുടർക്കഥയായി തീരുകയാണ് നമ്മുടെ സംസ്ഥാനത്തും.ഇത് ആശങ്കാജനകമായ ക്രമ സമാധാന ഭംഗത്തെയാണ് കാണിക്കുന്നത്.

വിശേഷ ദിവസമായ വിഷു ദിനത്തിൽ പിതാവിന്റെ കണ്മുന്നിലിട്ട് മകന്റെ ജീവനെടുക്കുന്നു.ഇരുപത്തിനാല് മണിക്കൂർ കഴിയും മുൻപ് മറ്റൊരു ജീവനും ഇതേ ജില്ലയിൽ ഹനിക്കപ്പെടുന്നു.ഇങ്ങനെ ആരുടെ ജീവനും ഏത് സാഹചര്യത്തിലും അപകടപ്പെടുന്ന അവസ്‌ഥ അങ്ങേയറ്റം ഭീതിതമാണ്.ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ആര് നടത്തിയാലും അതിനെതിരെ ശക്തമായ നടപടിയെടുക്കാൻ ബന്ധപ്പെട്ടവർക്ക് സാധിക്കണം.അല്ലാത്ത പക്ഷം നിയമം കയ്യിലെടുക്കുന്ന ക്ഷുദ്ര ശക്തികളാൽ നമ്മുടെ നാടിൻറെ സ്വാസ്ഥ്യവും ഇല്ലാതാകും!

കുടുംബങ്ങളെ,സ്ത്രീകളെ,കുഞ്ഞുങ്ങളെ എല്ലാം നിലയില്ലാത്ത ദുരിത കയങ്ങളിലേക്ക് തള്ളി വിടുന്ന മനുഷ്യ ജീവൻ വെച്ചുള്ള ക്രൂരതയിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയാനും സമാധാന പൂർണ്ണമായ സഹവർത്തിത്വത്തിനും തയ്യാറാകാത്തത് വേദനാജനകമാണ്.കുറ്റവാളികൾക്കെതിരെ ബാഹ്യ സമ്മർദങ്ങൾക്ക് വിധേയമാകാതെ കർശനമായ നടപടി സ്വീകരിക്കാനും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും ഗവണ്മെന്റ് അടിയന്തിരവും കാര്യക്ഷമവുമായ ഇടപെടൽ നടത്തണം!

കൊലപാതക രാഷ്ട്രീയത്തെ ശക്തമായി അപലപിക്കുന്നു.

TAGS :

Next Story