Quantcast

'സംസ്ഥാന കലോത്സവം വേണ്ട'; മത്സരങ്ങൾ ജില്ലാതലത്തിൽ അവസാനിപ്പിക്കണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട്‌

സംസ്ഥാന കലോത്സവം സമ്പന്നരുടെ മാത്രം മേളയായി മാറിയെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്

MediaOne Logo

Web Desk

  • Updated:

    7 Aug 2024 5:22 AM

Published:

7 Aug 2024 3:36 AM

school arts festivals ,Khader committee report ,Kerala State School Kalolsavam,സ്കൂള്‍ കലോത്സവം,ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്
X

തിരുവനന്തപുരം: സ്‌കൂൾ കലോത്സവങ്ങൾക്ക് നിയന്ത്രണം വേണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട്. സംസ്ഥാനതലത്തിൽ മത്സരങ്ങൾ നടത്താൻ പാടില്ല. ജില്ലാതലത്തിൽ എല്ലാ മത്സരങ്ങളും അവസാനിപ്പിക്കണം. സംസ്ഥാനതലത്തിൽ സാംസ്‌കാരിക വിനിമയം മാത്രം മതിയെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു.

കലോത്സവങ്ങൾ തർക്കവേദിയാകുന്നു എന്ന പരാമർശവും റിപ്പോർട്ടിലുണ്ട്.പ്രൈമറി വിഭാഗത്തിന്റെ മത്സരങ്ങൾ പഞ്ചായത്ത് തലത്തിൽ തീർക്കണം. സംസ്ഥാന കലോത്സവം സമ്പന്നരുടെ മാത്രം മേളയായി മാറിയെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.


TAGS :

Next Story