Quantcast

'ലിംഗസമത്വത്തിന് പകരം ലിംഗനീതി'; വിവാദ പരാമർശങ്ങൾ ഒഴിവാക്കി സ്‌കൂൾ പാഠ്യ പദ്ധതി പരിഷ്‌കരണ കരട്

സിലബസ് നിരന്തരം ജെൻഡർ ഓഡിറ്റിങ്ങിന് വിധേയമാക്കാനും നിർദേശം

MediaOne Logo

Web Desk

  • Published:

    20 Aug 2023 6:53 AM GMT

ലിംഗസമത്വത്തിന് പകരം ലിംഗനീതി; വിവാദ പരാമർശങ്ങൾ ഒഴിവാക്കി സ്‌കൂൾ പാഠ്യ പദ്ധതി പരിഷ്‌കരണ കരട്
X

തിരുവനന്തപുരം: വിവാദ പരാമർശങ്ങൾ പൂർണമായും ഒഴിവാക്കിക്കൊണ്ട് പാഠ്യപരിഷ്‌കരണ ചട്ടക്കൂടിന്റെ കരട്. ലിംഗ സമത്വം എന്നതിന് പകരം ലിംഗ നീതി പ്രയോഗിച്ചു കൊണ്ടാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി തയ്യാറക്കിയ പൊതുചർച്ചാ കുറിപ്പിലെ ഉള്ളടക്കം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

'ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം' എന്ന ഉള്ളടക്കത്തോടെയാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. ലിംഗ നീതി സാധ്യമാകണമെങ്കിൽ വിവേചനങ്ങൾ ഒഴിവാക്കിക്കൊണ്ട് എല്ലാവർക്കും ഒരേപോലെ അവസരം ഒരുക്കണം. ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം സാമൂഹ്യപുരോഗതി ഉണ്ടാക്കുമെന്നും കരടിൽ പറയുന്നു. ലിംഗവിവേചനം പ്രോത്സാഹിപ്പിക്കുന്ന എല്ലാം പഠനാന്തരീക്ഷത്തിൽ നിന്ന് നീക്കം ചെയ്യണം. പാഠ്യപദ്ധതിയിലെ എല്ലാ ഭാഗങ്ങളും നിരന്തരം ജെൻഡർ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും കരടിൽ നിർദേശമുണ്ട്.

ഇതുകൂടാതെ 'ഇരിപ്പിട സമത്വം' എന്നതിന് പകരം 'സഹവർത്തിത പഠനരീതി' എന്നാണ് കരടിൽ പ്രയോഗിച്ചിരിക്കുന്നത്. നേരത്തെ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കാനുള്ള നിർദ്ദേശം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. പ്രത്യേക ലിംഗവിഭാഗത്തിൽപെടുന്നവർ വിവേചനങ്ങളും അതിക്രമങ്ങളും നേരിടേണ്ട അവസ്ഥയുണ്ട്. അത് പരിഹരിച്ചുകൊണ്ട് എല്ലാവരെയും ചേർത്ത് നിർത്തി മുന്നോട്ടു പോകണമെന്നും കരടിൽ പറയുന്നു.

കരടിൽ വിശദമായ പൊതുചർച്ചയ്ക്കായി സെപ്തംബറിൽ സെമിനാർ നടത്താനാണ് തീരുമാനം. ഈ ചർച്ച കഴിഞ്ഞ് അക്കാദമിക വിദഗ്ദരുടെ അഭിപ്രായം കൂടി തേടിയ ശേഷമാകും അന്തിമ ചട്ടക്കൂട് തയ്യാറാക്കുക.


TAGS :

Next Story