മാസല്ല, മരണമാസ്! മലപ്പുറത്ത് കുട്ടികളെ കയറ്റാത്ത ബസ് ഒറ്റയ്ക്ക് തടഞ്ഞിട്ട് സ്‌കൂൾ പ്രിൻസിപ്പൽ
അധ്യാപകൻ ബസ് തടയുന്ന രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്

മലപ്പുറം: വിദ്യാർത്ഥികളെ കയറ്റാത്ത ബസിനെ റോഡിൽ ഒറ്റയ്ക്ക് തടഞ്ഞിട്ട് സ്‌കൂൾ പ്രിൻസിപ്പൽ. പെരിന്തൽമണ്ണ താഴെക്കോട് കാപ്പുപറമ്പ് പി.ടി.എം.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഡോ. സക്കീറാണ് കുട്ടികളുടെ പരാതിയെ തുടർന്ന് ബസ് തടഞ്ഞത്. കോഴിക്കോട്-പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന 'രാജപ്രഭ' ബസിനെതിരെയായിരുന്നു പരാതി.
സ്റ്റോപ്പിൽ സ്ഥിരമായി നിർത്തുന്നില്ലെന്നും അപകടകരമായ രീതിയിൽ ഓടിച്ചു പോകുന്നതായും വിദ്യാർത്ഥികൾ പറയുന്നു. പരാതി നൽകിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയൊന്നുമുണ്ടായിരുന്നില്ല. ഇതോടെയാണ് പ്രിൻസിപ്പൽ നേരിട്ടു രംഗത്തെത്തിയത്.
അധ്യാപകൻ ബസ് തടയുന്ന രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Next Story
Adjust Story Font
16