Quantcast

ഇടുക്കി നെടുങ്കണ്ടത്ത് സ്‌കൂൾ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി

കല്ലാർ പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.

MediaOne Logo

Web Desk

  • Published:

    15 Aug 2022 9:39 AM

ഇടുക്കി നെടുങ്കണ്ടത്ത് സ്‌കൂൾ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി
X

ഇടുക്കി നെടുങ്കണ്ടത്ത് സ്‌കൂൾ വിദ്യാർഥിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. നെടുങ്കണ്ടം ആലുംമൂട്ടിൽ അജ്മലിനെയാണ് കാണാതായത്. നെടുങ്കണ്ടം കല്ലാർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അജ്മൽ.

കല്ലാർ പുഴയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും ചേർന്ന് തെരച്ചിൽ നടത്തുന്നുണ്ട്.

TAGS :

Next Story