കേന്ദ്രം അനുവദിച്ചാല്‍ സംസ്ഥാനത്തെ സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കും: വിദ്യാഭ്യാസ മന്ത്രി
ഓൺലൈൻ ക്ലാസിലെ ഫോൺ ഉപയോഗം കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ സംസ്ഥാനത്തെ സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഓൺലൈൻ ക്ലാസിലെ ഫോൺ ഉപയോഗം കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ പറഞ്ഞു. കുട്ടികൾക്കുള്ള വാക്സിൻ ലഭിക്കുന്ന മുറക്ക് അവർക്ക് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
36ശതമാനം പേരിൽ കഴുത്ത് വേദന, 28 ശതമാനം പേർക്ക് കണ്ണ് വേദന, 36 ശതമാനം പേർക്ക് തലവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എസ്.സി.ഇ.ആര്‍.ടി പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. കുട്ടികള്‍ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളെ ബോധവൽക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികൾക്കായി കൂടുതൽ കൗൺസിലർമാരെ സ്കൂളുകളിൽ നിയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എ പ്ലസ് കിട്ടിയവരെ കളിയാക്കുന്നതിനെതിരെയും മന്ത്രി പ്രതികരിച്ചു. തമാശ നല്ലതാണ് എന്നാല്‍ കുട്ടികളെ വേദനിപ്പിക്കരുതെന്നാണ് മന്ത്രിയുടെ പരാമര്‍ശം.
Adjust Story Font
16