മലയാളി അധ്യാപിക കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു
വ്യാഴാഴ്ച വൈകിട്ട് സ്കൂളിൽ നിന്ന് മടങ്ങവേ കൗണ്ടംപാളയം തെമിയ സ്ട്രീറ്റിലെ വീടിനടുത്ത് വച്ചാണ് വാഹനമിടിച്ചത്
വിചിഷ
കോയമ്പത്തൂർ: കോയമ്പത്തൂർ ശ്രീനാരായണ മിഷൻ മെട്രിക്കുലേഷൻ സ്കൂൾ ഇംഗ്ലീഷ് അധ്യാപിക വിചിഷ (40) വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയാണ്. വ്യാഴാഴ്ച വൈകിട്ട് സ്കൂളിൽ നിന്ന് മടങ്ങവേ കൗണ്ടംപാളയം തെമിയ സ്ട്രീറ്റിലെ വീടിനടുത്ത് വച്ചാണ് വാഹനമിടിച്ചത്. ഭർത്താവ് സ്വരൂപ് (എൻജിനിയർ, ബെംഗളൂരു ) മകൻ: ശ്രാവൺ(പോളി ടെക്നിക് വിദ്യാർഥി). അച്ഛൻ: പരേതനായ കെ.വി ചന്ദ്രൻ, അമ്മ: വത്സല, സഹോദരി സുചിഷ.
Next Story
Adjust Story Font
16