Quantcast

ഹര്‍ഷിനയുടെ സത്യഗ്രഹ സമരം രണ്ടാഴ്ച പിന്നിട്ടു; ഇന്ന് മെഡി. പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ച്

ഹര്‍ഷിനയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2023-06-06 02:29:14.0

Published:

6 Jun 2023 2:28 AM GMT

kozhikode medical college
X

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി തേടിയുള്ള ഹര്‍ഷിനയുടെ സത്യഗ്രഹ സമരം രണ്ടാഴ്ച പിന്നിട്ടു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് സമരസമിതി ഇന്ന് മാര്‍ച്ച് നടത്തും. അതിനിടെ, ശാരീകാസ്വസ്ഥതകളെ തുടര്‍ന്ന് ഹര്‍ഷിനയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കുറ്റവാളികളായ ഡോക്ടര്‍മാരെ ശിക്ഷിക്കുക, അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കോഴിക്കോട് മെഡിക്കല്‍ കോളജിന് മുന്നില്‍ ഹര്‍ഷിന സത്യഗ്രഹമിരിക്കുന്നത്. വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കുറ്റവാളികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

നീതി കിട്ടുംവരെ സമരം തുടരാനാണ് ഹര്‍ഷിനയുടെ തീരുമാനം. ഇതിനിടെയാണ് ശാരീരികാസ്വസ്ഥത രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നലെ വീണ്ടും ഹര്‍ഷിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെ സമരസമിതി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് ടി. സിദ്ദീഖ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

Summary: It has been two weeks since Harshina's satyagraha strike seeking justice in the case of scissors stuck in her stomach during delivery surgery at Kozhikode Medical College.

TAGS :

Next Story