പ്രിയാ വർഗീസിന്റെ നിയമന ശിപാർശ പുനഃപരിശോധിക്കാൻ സ്‌ക്രൂട്ടിനി കമ്മിറ്റി
നിയമനം പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്
കണ്ണൂർ; അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള പ്രിയാ വർഗീസിന്റെ നിയമന ശിപാർശ പുനഃപരിശോധിക്കാൻ സ്‌ക്രൂട്ടിനി കമ്മിറ്റി രൂപീകരിച്ചു. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റിന്റെതാണ് തീരുമാനം.നിയമനം പുനപരിശോധിക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എം പിയുമായ കെ കെ രാഗേഷിൻറെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകാലാശാല മലയാളം പഠന വകുപ്പിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കണമെന്ന ശിപാർശ യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു.
നിയമന ശിപാർശ പുനഃപരിശോധിക്കാൻ ഹൈകോടതി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഇന്ന് ചേർന്ന കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗംശുപാർശ സ്ക്രൂട്ട്നി കമ്മറ്റിക്ക് വിടാൻ തീരുമാനിച്ചത്. ഇതിനായി പ്രത്യേക കമ്മറ്റി രൂപീകരിക്കും. പ്രിയ വർഗീസ് ഉൾപ്പെടെ റാങ്ക് പട്ടികയിലുളള മൂന്ന് പേരുടെയും യോഗ്യതയും പ്രവർത്തി പരിചയവും സ്ക്രൂട്ട്നി കമ്മറ്റി പരിശോധിക്കും.
പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലങ്കിൽ രണ്ടാം റാങ്കുകാരനായ ജോസഫ് സ്കറിയയെ പരിഗണിച്ചേക്കും. ഹൈക്കോടതി വിധി വന്ന് ഒന്നര മാസത്തിന് ശേഷമാണ് വിഷയം സിൻഡിക്കേറ്റ് പരിഗണനക്കെടുത്തത്.
Adjust Story Font
16