Quantcast

പൊലീസ് കേസെടുക്കുന്നത് സമുദായവും പേരും നോക്കി: എസ്ഡിപിഐ

ദുർഗ്ഗാവാഹിനി പ്രകടനത്തിൽ വാളുൾപ്പെടെ ഉയർത്തി പ്രകടനം നടത്തിയതിൽ സർക്കാർ നിലപാട് പക്ഷപാതപരമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-05-31 12:08:17.0

Published:

31 May 2022 12:03 PM GMT

പൊലീസ് കേസെടുക്കുന്നത് സമുദായവും പേരും നോക്കി: എസ്ഡിപിഐ
X

കോഴിക്കോട്: പൊലീസ് കേസെടുക്കുന്നത് സമുദായവും പേരും നോക്കിയാണെന്ന് എസ്ഡിപിഐ. വിവാദ മുദ്യാവാക്യം വിളിയെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ തള്ളിപ്പറഞ്ഞിട്ടും 26 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടു. എന്നാൽ സമാന സംഭവങ്ങളിൽ നടപടിയില്ല. ദുർഗ്ഗാവാഹിനി പ്രകടനത്തിൽ വാളുൾപ്പെടെ ഉയർത്തി പ്രകടനം നടത്തിയതിൽ സർക്കാർ നിലപാട് പക്ഷപാതപരമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് മുവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.

ആർഎസ്എസിനെതിരെ വിളിച്ച മുദ്രാവാക്യങ്ങൾ വളച്ചൊടിച്ചു. സർക്കാർ ഏജൻസികളും ഇതിന് കൂട്ടു നിന്നു. സംഘപരിവാറിനെതിരെ വിളിക്കുന്ന മുദ്രാവാക്യങ്ങൾ ഏതെങ്കിലും മതവിഭാഗത്തിന് എതിരായി ചിത്രീകരിക്കരുത്. സംസ്ഥാനത്തെ നിയമ ലംഘനങ്ങളിൽ നടപടി എടുക്കുമ്പോൾ സംസ്ഥാന സർക്കാർ പക്ഷപാതം കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം ആർഎസ്എസിന്റെ അജണ്ട നടപ്പാക്കുമ്പോൾ സ്വന്തം താൽപര്യങ്ങൾ സംസ്ഥാനവും നടപ്പാക്കുന്നു. നിരന്തര പ്രതിഷേധങ്ങൾക്കൊടുവിലാണ് ദുർഗ്ഗാവാഹിനി പ്രകടനത്തിനെതിരെ സർക്കാർ കേസ്സെടുത്തത്. അതും ദുർബല വകുപ്പിൽ, ത്രിപുര മോഡൽ നടപ്പാക്കാനാണ് പിണറായിയുടെ ശ്രമം. മാർക്‌സിറ്റ് കോട്ട ബിജെപിക്ക് തീറെഴുതാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

TAGS :

Next Story