ഷാനിന്റെ കൊലപാതകം; വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നു: എസ്.ഡി.പി.ഐ
ആഭ്യന്തരവകുപ്പും ആർ.എസ്.എസും പരസ്പര ധാരണയിലാണ് കാര്യങ്ങൾ ആവിഷ്‌കരിക്കുന്നത്
എസ്.ഡി.പി.ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ വത്സൻ തില്ലങ്കേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വം. വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ഇവിടെ ഗൂഢാലോചന നടന്നു. തില്ലങ്കേരി പരസ്യമായി കലാപാഹ്വാനം നടത്തിയിരുന്നെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മാധ്യമങ്ങളോട് പറഞ്ഞു.
ആർ.എസ്.എസിന്റെ തീവ്രവാദി സംഘമാണ് സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ കൊലപ്പെടുത്തിയത്. ജില്ലയിൽ തങ്ങി കൃത്യമായ പ്ലാനോട് കൂടിയാണ് കൊലപാതകം നടപ്പിലാക്കിയത്. കുറച്ച് കാലങ്ങളായി കേരളത്തിന്റെ ആഭ്യന്തരവകുപ്പും ആർ.എസ്.എസും പരസ്പര ധാരണയിലാണ് കാര്യങ്ങൾ ആവിഷ്‌കരിക്കുന്നത്. രണ്ടാം ഇടതുപക്ഷ സർക്കാർ അധികാരത്തിലേറിയതിന് ശേഷവും ആർ.എസ്.എസ് ശാഖകളുടെ എണ്ണം വർധിച്ചുവരികയാണ്. ആർ എസ് എസിന്റെ പ്രവർത്തനത്തിന് കൂടുതൽ സൗകര്യവും ഒരുക്കിയിരിക്കുന്നു. ഇടുതുപക്ഷത്തിനെതിരായ സംഘർഷം ആർ.എസ്.എസ് കുറച്ചതും ഈ ധാരണക്ക് പുറത്താണെന്നും അദ്ദേഹം ആരോപിച്ചു.മുഖ്യമന്ത്രിക്ക് സംഭവിച്ച അപയത്തിന്റെ ഭാരം കേരളീയ ജനത ഏറ്റെടുക്കേണ്ടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16