പിപിഇ കിറ്റ് കൊള്ള: പിണറായി ഭരണത്തിലെ അഴിമതികളുടെ തുടർച്ച മാത്രം- തുളസീധരൻ പള്ളിക്കൽ
കോവിഡ് കാലത്ത് 12.15 രൂപയുടെ സ്ഥാനത്ത് ഗ്ലൗസ് ഒന്നിന് 14.60 രൂപ നൽകിയാണ് വാങ്ങിയത്. കൂടാതെ കഴക്കൂട്ടം ആസ്ഥാനമായ കമ്പനിക്ക് ഗ്ലൗസ് വാങ്ങാൻ 1.01 കോടി രൂപ അധികം നൽകിയ വിവരം മുമ്പ് പുറത്തുവന്നിരുന്നു. തട്ടിക്കൂട്ട് കമ്പനികളുടെ പേരിൽ പോലും കോടികളുടെ തീവെട്ടി കൊള്ളയാണ് നടന്നിരിക്കുന്നത്.
തിരുവനന്തപുരം: കോവിഡ് വ്യാപനകാലത്ത് വിപണി വിലയുടെ മൂന്നിരട്ടി വിലയ്ക്ക് സ്വകാര്യ കമ്പനിയിൽനിന്നടക്കം പിപിഇ കിറ്റ് വാങ്ങി കൊള്ള നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്ന റിപ്പോർട്ട് പിണറായി വിജയന്റെ ഭരണകാലത്തെ അഴിമതികളുടെ തുടർച്ച മാത്രമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ. സ്വർണ കള്ളക്കടത്ത്, ലൈഫ് മിഷൻ അഴിമതി, സ്പ്രിംഗ്ലർ, മുട്ടിൽ മരം മുറി തുടങ്ങി നിരവധി അഴിമതിക്കഥകളാണ് പുറത്തുവന്നിട്ടുള്ളത്. ഗ്ലൗസ്, പിപിഇ കിറ്റ്, മാസ്‌ക്, തെർമോമീറ്റർ എന്നിവ ഉയർന്ന വിലയ്ക്കു വാങ്ങി കേരള മെഡിക്കൽ സർവീസസ് കോർപറേഷനിൽ (കെഎംഎസ്സിഎൽ) കോടികളുടെ ക്രമക്കേടാണ് നടന്നിരിക്കുന്നത്. ആരോഗ്യമന്ത്രിയും ധനമന്ത്രിയും പങ്കാളിയായ വൻകൊള്ളയാണ് കോവിഡിന്റെ മറവിൽ നടന്നതെന്ന് വ്യക്തമായിരിക്കുന്നു. 446.25 രൂപ നിരക്കിൽ കിറ്റ് വാങ്ങിയതിന്റെ തൊട്ടടുത്ത ദിവസംതന്നെ ഒരു കിറ്റിന് 1,550 രൂപ നിരക്കിൽ സാൻഫാർമയിൽനിന്ന് സംസ്ഥാന സർക്കാരിനു വേണ്ടി കിറ്റുകൾ വാങ്ങിയതിനു പിന്നിൽ വൻ അഴിമതിയാണ് നടന്നിരിക്കുന്നത്.
കോവിഡ് കാലത്ത് 12.15 രൂപയുടെ സ്ഥാനത്ത് ഗ്ലൗസ് ഒന്നിന് 14.60 രൂപ നൽകിയാണ് വാങ്ങിയത്. കൂടാതെ കഴക്കൂട്ടം ആസ്ഥാനമായ കമ്പനിക്ക് ഗ്ലൗസ് വാങ്ങാൻ 1.01 കോടി രൂപ അധികം നൽകിയ വിവരം മുമ്പ് പുറത്തുവന്നിരുന്നു. തട്ടിക്കൂട്ട് കമ്പനികളുടെ പേരിൽ പോലും കോടികളുടെ തീവെട്ടി കൊള്ളയാണ് നടന്നിരിക്കുന്നത്. മഹാമാരിയെ അതിജീവിക്കാൻ കുടുക്ക പൊട്ടിച്ചും വളർത്തുമൃഗങ്ങളെ പോലും വിറ്റു പെറുക്കിയും മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് ജനങ്ങൾ നൽകിയ സംഭാവനയാണ് ഇത്തരത്തിൽ സ്വകാര്യ കമ്പനികൾക്കുൾപ്പെടെ വാരിക്കോരി നൽകിയതെന്നത് ഇടതു സർക്കാരിന്റെ വികൃതമുഖം തുറന്നുകാട്ടുന്നു. കുറഞ്ഞ വിലയ്ക്ക് ലഭ്യമായ ഉപകരണങ്ങൾ മൂന്നിരട്ടി വില വരെ നൽകി വാങ്ങിയതിനു പിന്നിൽ വൻ കമ്മീഷൻ സംശയിക്കേണ്ടിയിരിക്കുന്നു. കോവിഡ് കാലത്ത് മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി നടന്ന മുഴുവൻ ഇടപാടുകളെക്കുറിച്ചും സമഗ്രാന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്നും തുളസീധരൻ പള്ളിക്കൽ ആവശ്യപ്പെട്ടു.
Adjust Story Font
16