പട്ടാമ്പിയിൽ നിന്ന് കാണാതായ 15കാരിക്കായി തിരച്ചിൽ തുടരുന്നു; കൂടെ യാത്ര ചെയ്തയാളുടെ രേഖാ ചിത്രം പുറത്ത്
അഞ്ച് ടീമുകളായി 36 പൊലീസുകാരാണ് കേസ് അന്വേഷിക്കുന്നത്
പാലക്കാട്: പട്ടാമ്പി വല്ലപ്പുഴയിൽ നിന്ന് കാണാതായ 15-കാരിക്കായി തിരച്ചിൽ തുടരുന്നു. ചൂരക്കോട് സ്വദേശി ഷഹന ഷെറിന്റെ കൂടെ യാത്ര ചെയ്തയാളുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ടു. ഷൊർണൂർ DYSPയുടെ നേതൃത്വത്തിൽ അഞ്ച് ടീമുകളായി 36 പൊലീസുകാരാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ കാണാതായത്.
ഷഹന പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും യൂണിഫോം മാറ്റി പോകുന്ന ദൃശ്യമാണ് അവസാനമായി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കൂടെയുള്ള ആളെപ്പറ്റി എന്തെങ്കിലും വിവരമുണ്ടെങ്കിൽ ഷൊർണൂർ DYSPയെ അറിയിക്കാൻ നിർദേശമുണ്ട്.
Next Story
Adjust Story Font
16