'അഞ്ചു പേർക്ക് കയറാവുന്ന വള്ളത്തിൽ ഏഴു പേർ കയറിയതായി സൂചന'; വള്ളം മറിഞ്ഞ് കാണാതായ നാലുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു
ഇന്നലെ രാത്രി മുതൽ ആരംഭിച്ച തിരച്ചിലിൽ മറിഞ്ഞ വള്ളത്തെ കുറിച്ചോ ആളുകളെ കുറിച്ചോ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല
കൊച്ചി: മുനമ്പത്ത് ഫൈബർ വള്ളം മുങ്ങി കാണാതായ നാലു പേർക്കായി തെരച്ചിൽ തുടരുന്നു. മുനമ്പം തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ പരിധിയിലാണ് തെരച്ചിലാണ് നടത്തുന്നത്. ഇന്നലെ രക്ഷപ്പെടുത്തിയ മൂന്ന് പേരും എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
മുനമ്പം മാലിപ്പുറത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോയ നാല് മത്സ്യതൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോസ്മെന്റും കോസ്റ്റ് ഗാർഡും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ഇന്ന് രാവിലെ മുതൽ നേവിയുടെ ഹെലികോപ്ടറും തിരച്ചിൽ നടത്തുന്നുണ്ട്. മുനമ്പത്തേയും വൈപ്പിനിലേയും മത്സ്യ തൊഴിലാളികളും തിരച്ചിൽ സംഘത്തിലുണ്ട്. ഇന്നലെ രാത്രി മുതൽ ആരംഭിച്ച തിരച്ചിലിൽ മറിഞ്ഞ വള്ളത്തെ കുറിച്ചോ ആളുകളെ കുറിച്ചോ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.
അഞ്ചു പേർക്ക് കയറാവുന്ന ഫൈബർ വള്ളത്തിൽ ഏഴു പേർ കയറിയതും അളവിലും അധികം മീൻ ഉണ്ടായിരുന്നതുമാണ് അപകടത്തിന് കാരണമെന്നാണ് സൂചന. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ അപകടത്തിൽപ്പെട്ട ബോട്ടിൽ നിന്ന് രാത്രി തന്നെ മൂന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചിരുന്നു. ഇവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Adjust Story Font
16