Quantcast

ആരും എന്നെ ബിജെപി ആക്കേണ്ട, വ്യാജനെ സ്വാഭാവികമായി മരിക്കാൻ വിടുക: സെബാസ്റ്റ്യന്‍ പോള്‍

വ്യക്തിപരമായി അപകീർത്തികരവും രാഷ്ട്രീയമായി ഹാനികരവുമായ വ്യാജ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് സെബാസ്റ്റ്യന്‍ പോള്‍

MediaOne Logo

Web Desk

  • Published:

    6 Jun 2021 3:41 AM GMT

ആരും എന്നെ ബിജെപി ആക്കേണ്ട, വ്യാജനെ സ്വാഭാവികമായി മരിക്കാൻ വിടുക: സെബാസ്റ്റ്യന്‍ പോള്‍
X

തന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള വ്യാജ ലേഖനം പ്രചരിക്കുന്നുവെന്ന് മുന്‍ ഇടത് എംപി അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ വ്യാജ ലേഖനം പ്രചരിച്ചു. ഇപ്പോള്‍ ഇംഗ്ലീഷിലാണ് ലേഖനം പ്രചരിക്കുന്നത്. പല ഭാഗത്ത് നിന്നും അന്വേഷണം വന്നതിനാലാണ് ഇക്കാര്യം വിശദീകരിക്കുന്നതെന്ന് സെബാസ്റ്റ്യന്‍ പോള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.

വ്യക്തിപരമായി അപകീർത്തികരവും രാഷ്ട്രീയമായി ഹാനികരവുമായ വ്യാജ പോസ്റ്റ് ഷെയർ ചെയ്യുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യരുതെന്ന് സെബാസ്റ്റ്യന്‍ പോള്‍ അഭ്യര്‍ഥിച്ചു. വ്യാജനെ സ്വാഭാവികമായി മരിക്കാൻ വിടുക. ആരും തന്നെ ബിജെപി ആക്കേണ്ടെന്നും ഫേസ് ബുക്ക് കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

സെബാസ്റ്റ്യന്‍ പോളിന്‍റെ കുറിപ്പ്

തെരഞ്ഞെടുപ്പിലെന്ന പോലെ സോഷ്യൽ മീഡിയയിലും എനിക്കൊരു അപരൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന ഒരു കുറിപ്പ് കഴിഞ്ഞ വർഷം മലയാളത്തിലും ഇപ്പോൾ ഇംഗ്ലീഷിലും പ്രചരിക്കുന്നുണ്ട്. മുൻ സിപിഎം എംപി എന്ന അടിക്കുറിപ്പുള്ളതുകൊണ്ട് അപരനല്ല വ്യാജനാണ് ഈ സൈബർ ക്രിമിനൽ എന്നു വ്യക്തം. കൊച്ചിയിലെ സൈബർ പൊലീസിന് ഈ സൈബർ ഷണ്ഡനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എനിക്ക് വ്യക്തിപരമായി അപകീർത്തികരവും രാഷ്ട്രീയമായി ഹാനികരവുമായ ഈ വ്യാജ പോസ്റ്റ് ഷെയർ ചെയ്യുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യരുതെന്ന് സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും അഭ്യർഥിക്കുന്നു. വ്യാജനെ സ്വാഭാവികമായി മരിക്കാൻ വിടുക. ആരും എന്നെ ബിജെപി ആക്കേണ്ട. മോദിയെ സ്തുതിക്കണമെന്ന് തോന്നിയാൽ ഞാനത് സ്വന്തംനിലക്ക് ചെയ്തുകൊള്ളാം".

തിരഞ്ഞെടുപ്പിലെന്നപോലെ സോഷ്യൽ മീഡിയയിലും എനിക്കൊരു അപരൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നരേന്ദ്ര മോദിയെ പുകഴ്ത്തുന്ന ഒരു...

Posted by Sebastian Paul on Saturday, June 5, 2021

TAGS :

Next Story