Quantcast

കിറ്റെക്സ് തൊഴിലാളികള്‍ക്ക് രണ്ടാം ഡോസ് കുത്തിവെപ്പ്; ഹരജി ഇന്ന് പരിഗണിക്കും

കമ്പനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്സിൻ എടുത്ത് നാൽപ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ ആരോഗ്യവകുപ്പ് അനുമതി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റക്സ് കോടതിയെ സമീപിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-08-13 01:44:32.0

Published:

13 Aug 2021 1:43 AM GMT

കിറ്റെക്സ് തൊഴിലാളികള്‍ക്ക് രണ്ടാം ഡോസ് കുത്തിവെപ്പ്; ഹരജി ഇന്ന് പരിഗണിക്കും
X

കിറ്റെക്സിലെ തൊഴിലാളികൾക്ക് രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പിന് അനുമതി നൽകാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകണം എന്നാവശ്യപ്പെട്ട് കിറ്റെക്സ് കമ്പനി നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കമ്പനി സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്സിൻ എടുത്ത് നാൽപ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ ആരോഗ്യവകുപ്പ് അനുമതി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റക്സ് കോടതിയെ സമീപിച്ചത്. എന്നാൽ വാക്സിൻ കുത്തിവെപ്പ് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുറപ്പെടുവിക്കുന്നതെന്നാണ് സർക്കാർ നിലപാട്. ഹരജിയിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കും.

തൊണ്ണൂറ്റി മൂന്ന് ലക്ഷം രൂപ ചിലവിൽ പന്ത്രണ്ടായിരം കൊവിഷീൽഡ് വാക്സിൻ വാങ്ങി വെച്ചിട്ടും, കുത്തിവയ്പ്പിന് അനുമതി നൽകാത്തത് നീതി നിഷേധമാണെന്നാണ് ഹരജിയിലെ വാദം.

TAGS :

Next Story