'രണ്ടാം യു.പി.എ സർക്കാരിന്‍റെ ജനദ്രോഹ നയങ്ങളാണ് ബി.ജെ.പിക്ക് അധികാരത്തിലെത്താൻ അവസരം നൽകിയത്': മുഖ്യമന്ത്രി
കേന്ദ്രത്തിൽ നിന്ന് വലിയ അവഗണനയാണ് സ്ഥാനം നേരിടുന്നതെന്നും സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത് ആരുടേയും ഔദാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം: രണ്ടാം യുപിഎ സർക്കാർ നടത്തിയ ജനദ്രോഹ നയങ്ങളാണ് ബി.ജെ.പിക്ക് അധികാരത്തിൽ വരാൻ അവസരം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പി ക്കും കോൺഗ്രസിനും വ്യത്യാസങ്ങളില്ല, ഒരേ നിലപാടാണ്. കൂടുതൽ തീവ്രമായ ജനദ്രോഹ നിലപാട് ബി.ജെ.പി സ്വീകരിച്ച് പോരുന്നു. അതിനെ എതിർക്കാൻ കോൺഗ്രസിനാവില്ല, കാരണം അത് അവരുടെ നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്രത്തിൽ നിന്ന് വലിയ അവഗണനയാണ് സ്ഥാനം നേരിടുന്നതെന്നും സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത് ആരുടേയും ഔദാര്യമല്ലെന്നും പറഞ്ഞ അദ്ദേഹം സംസ്ഥാനവും കേന്ദ്രവും സംയുക്തമായി നടപ്പിലാക്കേണ്ട പദ്ധതികളിൽ കേന്ദ്രത്തിന്റെ വിഹിതം വെട്ടി കുറയ്ക്കുന്നെന്നും അതിന്റെ ഫലമായി സംസ്ഥാന വിഹിതം വർദ്ധിക്കുന്നു. വരുമാനം ഏറ്റവും കൂടുതൽ കേന്ദ്രത്തിനാണ്, ഏറ്റവും കൂടുതൽ ചിലവ് വരുന്നത് സംസ്ഥാനങ്ങൾക്കാണെന്നും കൂട്ടിച്ചേർത്തു.
കേരളം പോലെ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന മറ്റേത് സംസ്ഥാനമുണ്ടെന്നും കേന്ദ്ര ധനകാര്യ മന്ത്രി ക്ഷേമ പെൻഷനെ കുറ്റപ്പെടുത്തി, എന്നാൽ ക്ഷേമപെൻഷൻ അനർഹർക്കാണ് നൽകുന്നതെന്ന് ആർക്കെങ്കിലും പറയാൻ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ക്ഷേമ പെൻഷൻ ഇല്ലാതാക്കാനുള്ള സൂചനയാണ് ധനകാര്യ മന്ത്രി നൽകിയതെന്നും കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ തകർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആസിയാൻ കരാർ കർഷക ദ്രോഹമായി മാറുമെന്ന് ഇടത പക്ഷം ചൂണ്ടിക്കാട്ടിയതാണ്. എന്നാൽ രാജ്യവ്യാപകമായി കോൺഗ്രസ് നേതാക്കാൾ ഇതിനെ അനുകൂലിച്ച് സംസാരിച്ചു. ആസിയാൻ കരാർ കർഷക ദ്രോഹമാണെന്ന് തിരിച്ചറിഞ്ഞിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ല. ബി.ജെ പിയുടെ മനസിൽ ചെറിയൊരു നീരസം പോലും ഉണ്ടാവരുതെന്ന് എന്തിനാണ് ഇവിടുത്തെ കോൺഗ്രസ് നിലപാടെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
'സർക്കാർ എന്ത് ചെയ്തു എന്ന് പറയുന്നതിനാണ് നവകേരള സദസ് നടത്തുന്നത്. അവിടെ കക്ഷി രാഷ്ട്രീയം ഇല്ല. എല്ലാ മണ്ഡലത്തിലും അവിടുത്തെ എം.എൽ.എ ആണ് നേതൃത്വം നൽകുന്നത്. എന്നാൽ കോൺഗ്രസ്റ്റ് എതിർക്കുന്നത് എന്തിനാണ് '- മുഖ്യമന്ത്രി
Adjust Story Font
16