രണ്ടാം വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെത്തി; മറ്റന്നാൾ ട്രയൽ റൺ നടത്തിയേക്കും
ചെന്നൈയിൽ നിന്ന് പാലക്കാടെത്തിയ ട്രെയിൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു
പാലക്കാട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെത്തി. ചെന്നൈയിൽ നിന്ന് പാലക്കാടെത്തിയ ട്രെയിൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ട്രെയിൻ മറ്റന്നാൾ ട്രയൽ റൺ നടത്തിയേക്കും.
പാലക്കാട് ഡിവിഷനിലെ ഉദ്യേഗസ്ഥർ ഏറ്റെടുത്തതിന് ശേഷം വൈകുന്നേരം മുന്ന് മണിയോടെ ചെന്നൈയിൽ നിന്ന് യാത്ര തിരിച്ച വന്ദേഭാരത് രാത്രി പത്തുമണിയോടെയാണ് പാലക്കാട് ജംഗഷൻ റെയിൽവെ സ്റ്റേഷനിലെത്തിയത്. അൽപസമയം ഈ സ്റ്റേഷനിൽ നിർത്തിയിട്ട ശേഷമാണ് തിരുവന്തപുരത്തേക്ക് യാത്രതിരിച്ചത്.
ട്രെയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം ഞായറാഴ്ചയായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴി ഇതടക്കം ഒമ്പത് വന്ദേ ഭാരത് ട്രെയിനുകളാണ് ഉദ്ഘാടനം ചെയ്യുക. പാലക്കാട് ഡിവിഷന് അനുവദിച്ച ഓറഞ്ചും ബ്ലാക്കും നിറത്തിലുള്ള ഈ വന്ദേ ഭാരതിൽ എട്ട് കോച്ചുകളാണുള്ളത്. രാവിലെ ഏഴിന് കാസർഗോഡ് നിന്ന് ആരംഭിച്ച് ഉച്ചക്ക് മുന്നു മണിയോട് കൂടി തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് ട്രെയിനിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടന ദിവസത്തിന് ശേഷം ചൊവ്വാഴ്ച്ച മുതൽ ടിക്കറ്റ് ബുക്ക് ചെയ്ത് സാധാരണ രീതിയിൽ ട്രെയിനിൽ യാത്രചെയ്യാനാകും.
Adjust Story Font
16