ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഇളവ് മറികടന്നും മോട്ടോര്‍ വാഹനവകുപ്പിന്‍റെ പിഴപ്പിരിവ്
സ്‌കൂൾ വാഹനങ്ങുടെ ഫിറ്റ്‌നസിന്റെ പേരിലാണ് പിഴ ഈടാക്കുന്നത്. ഫിറ്റ്‌നസ് എടുക്കാൻ മെയ് 31 വരെ ഗതാഗഗത വകുപ്പ് സെക്രട്ടറി നൽകിയ ഇളവ് നിലനിൽക്കെയാണ് എം.വി.ഡി നടപടി
പാലക്കാട്: ആയിരം കോടി രൂപ അധിക നികുതി പിരിച്ചെടുക്കണമെന്ന സർക്കാർ ഉത്തരവിന് പിന്നാലെ ഇളവ് മറികടന്നും പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. സ്‌കൂൾ വാഹനങ്ങുടെ ഫിറ്റ്‌നസിന്റെ പേരിലാണ് പിഴ ഈടാക്കുന്നത്. ഫിറ്റ്‌നസ് എടുക്കാൻ മെയ് 31 വരെ ഗതാഗഗത വകുപ്പ് സെക്രട്ടറി നൽകിയ ഇളവ് നിലനിൽക്കെയാണ് എം.വി.ഡി നടപടി. ഫെബ്രുവരി 23 ന് സ്‌കൂൾ വാഹനങ്ങൾക്ക് പിഴയിട്ടതിന്റെ രേഖ മീഡിയവണിന് ലഭിച്ചു.
കോവിഡ് ആയതിനാൽ കഴിഞ്ഞ വർഷം യഥാസമയം ഫിറ്റ്‌നസ് എടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് എടുക്കേണ്ടത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഫിറ്റ്‌നസ് എടക്കാനായി വാഹനങ്ങൾ നിർത്തിയിട്ടാൽ പരീക്ഷക്കായി വിദ്യാർഥികൾക്ക് എത്താൻ സാധിക്കില്ല. ഇത് മന്ത്രിയെ കേരള എയ്ഡഡ് സ്‌കൂൾ മനേജ്‌മെന്റ് അസോസിയേഷൻ അറിയിച്ചിരുന്നു. ഇതിനെതുടർന്നാണ് ഫെബ്രുവരി ഏഴിന് ഗതാഗതവകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയത്.
എന്നാൽ ഇതിന് പിന്നാലെ ഫെബ്രുവരി 17ന് ഗതാഗത സെക്രട്ടറിയുടെ ഉത്തരവും പുറത്തിറങ്ങി. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യാപകമായി സ്‌കൂളുകളിൽ കയറി പിഴ ഈടാക്കാൻ തുടങ്ങിയത്. മോട്ടോർവാഹന വകുപ്പിൻറെ പിഴപ്പിരിവ്. സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസിൻറെ പേരിലാണ് പിഴ ഈടാക്കുന്നത് ഫിറ്റ്‌നസ് എടുക്കാൻ മെയ് 31 വരെ ഗതാഗത വകുപ്പ് സെക്രട്ടറി നൽകിയ ഇളവ് നിലനിൽക്കെയാണ് എം.വി. ഡി നടപടി
Adjust Story Font
16