കോട്ടക്കൽ മുസ്‍ലിം ലീഗിൽ വിഭാഗീയത; നഗരസഭ ചെയർപേഴ്സൺ ബുഷ്റ ഷബീർ രാജിവച്ചു
കോട്ടക്കൽ നഗരസഭയിലെ വൈസ് ചെയർമാൻ പി.പി ഉമ്മറും രാജിവച്ചു
മലപ്പുറം: കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ബുഷ്റ ഷബീർ രാജിവച്ചു. നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി. ബുഷ്‌റ ഷബീറിനോട് രാജിവയ്ക്കാൻ മുസ്‍ലി ലീഗ് നിർദേശം നൽകിയിരുന്നു. കോട്ടക്കൽ മുസ്ലീം ലീഗിലെ വിഭാഗീയതയെ തുടർന്നാണ് രാജി.
വൈസ് ചെയർമാൻ പി.പി ഉമറും സ്ഥാനം രാജിവച്ചു. കഴിഞ്ഞയാഴ്ച പാണക്കാട് വെച്ച് ചേർന്ന യോഗത്തിലാണ് രാജിവെക്കാൻ തീരുമാനമെടുത്തത്.
ഡിവിഷൻ മൂന്നിലെ ഡോ.ഹനീഫയായിരിക്കും ഇനി ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് എത്തുക. ചില കൌൺസിലർമാർ കൂടി രാജി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.
Next Story
Adjust Story Font
16