രോഗിയുടെ കൂട്ടിരിപ്പുകാരന് സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനം
ആറ്റിങ്ങൽ സ്വദേശി അരുൺദേവിനെയാണ് മെഡിക്കല്‍ കോളേജ് സെക്യൂരിറ്റി മര്‍ദിച്ചത്
രോഗിയുടെ കൂട്ടിരിപ്പുകാരന് സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമെന്ന് പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം.ആറ്റിങ്ങൽ സ്വദേശി അരുൺദേവിനെയാണ് മെഡിക്കല്‍ കോളേജ് സെക്യൂരിറ്റി മര്‍ദിച്ചത്.സംഭവത്തില്‍ അരുണ്‍ കുമാര്‍ മെഡിക്കൽ കോളേജ് സ്റ്റേഷനിൽ പരാതി നൽകി
തന്‍റെ ബന്ധുവിന് കൂട്ടിരിക്കാൻ ഇന്നലെ ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു അരുണ്‍കുമാറും സെക്യൂരിറ്റിയും തമ്മില്‍ തർക്കമുണ്ടായത്. ഇന്നലെയും തന്നെ രണ്ടു സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചിരുന്നുവെന്നും അത് പോലീസിൽ പരാതിപ്പെട്ടതിന് ഇന്ന് വീണ്ടും ക്രൂരമായി മർദ്ദിച്ചുവെന്ന് പരാതി പറഞ്ഞു. യുവാവിന്‍റെ പരാതിയിൽ പോലീസ് കേസെടുത്തു
summaryThe patient's companion complained of being harassed by security personnel. The incident took place at Thiruvananthapuram Medical College. Arun Dev, a native of Attingal, was assaulted by the medical college security. Arun Kumar lodged a complaint at the Medical College station.
Adjust Story Font
16