ചികിത്സാസഹായം തേടിയെത്തി മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ
തിരുവനന്തപുരം വർക്കല സ്വദേശി നിസാർ ആണ് കുറുപ്പുംപടി പൊലീസിന്റെ പിടിയിലായത്.
എറണാകുളം: പുല്ലുവഴിയിലെ വീട്ടിൽ ചികിത്സാസഹായം തേടി എത്തി മൊബൈൽ മോഷ്ടിച്ച് കടന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശി നിസാർ ആണ് കുറുപ്പുംപടി പൊലീസിന്റെ പിടിയിലായത്. പുല്ലുവഴിയിലെ പൗലോസിന്റെ മൊബൈൽ ഫോൺ ആണ് നഷ്ടപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പൗലോസ് കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ പ്രതി സഹായം ചോദിച്ച് വീട്ടിലെത്തി.
ഇയാൾക്ക് 50 രൂപ നൽകിയശേഷം പൗലോസ് വീണ്ടും കൃഷിയിടത്തിലേക്ക് പോയ സമയത്താണ് വീടിന്റെ സിറ്റൗട്ടിൽ ഇരുന്ന മൊബൈൽ ഫോൺ പ്രതി കവർന്ന് കടന്നു കളഞ്ഞത്. പിന്നീട് ജോലി കഴിഞ്ഞ് പൗലോസ് തിരികെ വീട്ടിൽ എത്തിയപ്പോൾ ആണ് മൊബൈൽ നഷ്ടപ്പെട്ട വിവരം അറിയുന്നത്. സി.സി.ടിവി പരിശോധിച്ചതിൽ പ്രതി തന്നെയാണ് മൊബൈൽ ഫോൺ എടുത്തത് എന്ന് മനസ്സിലായി. തുടർന്ന് കുറുപ്പുംപടി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ കാലടിയിൽ നിന്നും അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് പെരുമ്പാവൂർ ജുഡീഷണൽ ഒന്നാം ക്ലാസ് മജിസ്ട്രെറ്റ് കോടതിയിൽ ഹാജരാക്കി.
Adjust Story Font
16