Quantcast

ബാങ്കിന് ഒരു കോടി നൽകി; മാഞ്ഞാലി കോളജിനെതിരെ മൂന്നു മാസത്തേക്ക് ജപ്തി നടപടിയുണ്ടാകില്ലെന്ന് മാനേജ്‌മെന്റ്

പലിശയടക്കം 19 കോടി രൂപയാണ് സ്വകാര്യ ബാങ്കിന് കോളജ് തിരിച്ചടക്കാനുള്ളത്

MediaOne Logo

Web Desk

  • Published:

    21 Nov 2024 1:08 PM GMT

The management of the Sree Narayana Guru Institute of Science and Technology (SNGIST) has said that the seizure action against the college in Manjaly, Ernakulam will not take place until next month, Manjaly SNGIST case
X

കൊച്ചി: എറണാകുളം മാഞ്ഞാലിയിലെ കോളജിനെതിരായ ജപ്തി നടപടിയിൽ ഇടപെട്ട് ശ്രീനാരായണ ഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി(എസ്എൻജിഐഎസ്ടി). മൂന്നു മാസം വരെ ജപ്തി നടപടി ഉണ്ടാകില്ലെന്ന് എസ്എൻജിഐഎസ്ടി മാനേജ്‌മെന്റ് അറിയിച്ചു. സ്വകാര്യ ബാങ്കിന് ഒരു കോടി രൂപ നൽകിയതായി അധികൃതർ പറഞ്ഞു.

പഴയ മാനേജ്‌മെന്റ് കുടിശ്ശിക തീർക്കുന്നതിൽ കാലതാമസം വരുത്തിയതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്ന് എസ്എൻജിഐഎസ്ടി മാനേജ്‌മെന്റ് ആരോപിച്ചു. മൂന്നുമാസത്തിനകം 50 ലക്ഷം കൂടി നൽകും. കോളജ് വിൽപന നടത്തി ബാധ്യത തീർക്കുമെന്നും വിദ്യാർഥികളുടെ പഠനം മുടങ്ങില്ലെന്നും അധികൃതർ വ്യക്തമാക്കി.

വായ്പയെടുത്ത നാലു കോടിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് ജപ്തി നടപടിയുമായി മുന്നോട്ടുപോയത്. പലിശയടക്കം 19 കോടി രൂപയാണ് കോളജ് തിരിച്ചടക്കാനുള്ളത്. നടപടിയിൽ വിദ്യാർഥികളും ജീവനക്കാരും രക്ഷിതാക്കളും പ്രതിഷേധമുയർത്തിയിരുന്നു.

Summary: The management of the Sree Narayana Guru Institute of Science and Technology (SNGIST) has said that the seizure action against the college in Manjaly, Ernakulam will not take place until next month.

TAGS :

Next Story