മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി ദണ്ഡപാണി അന്തരിച്ചു
കൊച്ചിയിലെ വീട്ടിലാണ് അന്ത്യം
കെ.പി ദണ്ഡപാണി
കൊച്ചി: മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി ദണ്ഡപാണി അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ വീട്ടിലാണ് അന്ത്യം. 2011 മുതൽ 2016 വരെ അഡ്വക്കേറ്റ് ജനറലായിരുന്നു.
1968 ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 1996ൽ ഹൈകോടതി ജഡ്ജിയായെങ്കിലും രാജി വച്ച് അഭിഭാഷകനായി തുടരുകയായിരുന്നു. കേരള ഹൈക്കോടതി അഡ്വ.അസോസിയേഷന്‍ പ്രസിഡന്‍റാണ്. ഹൈകോടതിയിലെ മുതിർന്ന അഭിഭാഷക സുമതി ദണ്ഡപാണിയാണ് ഭാര്യ. മക്കൾ: ഹൈകോടതി അഭിഭാഷകനായ മില്ലു,മിട്ടു(ആസ്ത്രേലിയ).
Next Story
Adjust Story Font
16