Quantcast

ഗുരുതര അച്ചടക്ക ലംഘനം; 6 പേരെ സസ്‌പെൻഡ് ചെയ്ത് കെ.എസ്.ആർ.ടി.സി

ചികിത്സാ ഫണ്ട് അപഹരിച്ച നെയ്യാറ്റിൻകര ഡിപ്പോയിലെ ജനറൽ ഇൻസ്‌പെക്ടർ ടി. ഐ സതീഷ്‌കുമാറിനേയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-03-03 10:28:46.0

Published:

3 March 2023 9:40 AM GMT

ksrtc, suspended
X

കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: ഗുരുതര അച്ചടക്ക ലംഘനം നടത്തിയ ആറ് പേരെ കെ.എസ്.ആർ.ടി.സി സസ്‌പെൻഡ് ചെയ്തു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിനും ലഗേജിന് നിരക്ക് ടിക്കറ്റ് നൽകാത്തതിനുമാണ് സസ്‌പെൻഷൻ.

അപകടകരമായി ബസോടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികളുടെ ജീവൻ കവർന്ന സംഭവത്തിലാണ് ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ ബിനുവിനെ സസ്‌പെൻഡ് ചെയ്തത്. ബിഹേവിയറൽ ചെയ്ഞ്ച് ട്രെയിനിങ്ങിൽ മദ്യപിച്ചെത്തിയ മൂലമറ്റം യൂണിറ്റിലെ കണ്ടക്ടർ ബിജു അഗസ്റ്റിനെയും സസ്‌പെൻഡ് ചെയ്തു.

സാധനങ്ങൾ കടത്തിയ പാറശ്ശാല ഡിപ്പോയിലെ ബ്ലാക്ക് സ്മിത്ത് ഐ. ആർ ഷാനുവിനെയും മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ എറണാകുളം ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസർ എ.എസ് ബിജുകുമാറിനെയും സസ്‌പെൻഡ് ചെയ്തു. ചികിത്സാ ഫണ്ട് അപഹരിച്ച നെയ്യാറ്റിൻകര ഡിപ്പോയിലെ ജനറൽ ഇൻസ്‌പെക്ടർ ടി. ഐ സതീഷ്‌കുമാറിനേയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

കോഴിക്കോട് ഡിപ്പോയിലെ ബസിലെ യാത്രക്കാരനിൽ നിന്നും ലഗേജിന്റെ നിരക്ക് ഈടാക്കിയ ശേഷം ടിക്കറ്റ് നൽകാതിരുന്നതിനെ തുടർന്ന് കണ്ടക്ടർ പി.ജെ പ്രദീപും സസ്‌പെൻഡ് ചെയ്യപ്പെട്ടവരിൽ പെടുന്നു.

TAGS :

Next Story