Quantcast

കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് ഗുരുതര ക്രമക്കേടുകള്‍; ഭരണസമിതിക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍

സഹകരണ വകുപ്പ് നിയോഗിച്ച സമിതിയുടെ പ്രാഥമിക റിപ്പോർട്ട് സമര്‍പ്പിച്ചു

MediaOne Logo

Web Desk

  • Published:

    11 Aug 2021 2:04 AM GMT

കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് ഗുരുതര ക്രമക്കേടുകള്‍; ഭരണസമിതിക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍
X

കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് ഗുരുതര ക്രമക്കേടുകളെന്ന് സഹകരണ വകുപ്പ് നിയോഗിച്ച ഒമ്പതംഗ സമിതിയുടെ പ്രാഥമിക റിപ്പോർട്ട്. ഭരണസമിതിക്കും വീഴ്ച പറ്റിയതായി റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക റിപ്പോർട്ട് സർക്കാരിന് കൈമാറി. ഒരു മാസത്തിന് ശേഷം വിശദമായ റിപ്പോർട്ട് നൽകും.

അതേസമയം, നേരത്തെ ഉണ്ടായിരുന്ന പതിമൂന്നംഗ ഭരണ സമിതി അംഗങ്ങൾക്കും തട്ടിപ്പില്‍ ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യപ്രതി ടി.ആര്‍ സുനില്‍ കുമാര്‍ ക്രൈം ബ്രാഞ്ചിന് മാെഴി നല്‍കിയിരുന്നു. തൃശൂരില്‍ നിന്നാണ് ഇയാള്‍ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. സാമ്പത്തിക തട്ടിപ്പ് കേസിലെ വിവരങ്ങള്‍ പുറത്തെത്തിയതോടെ സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.

സുനിൽ കുമാറിനെ ചോദ്യം ചെയ്യലിന് വിട്ടുകിട്ടാൻ ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്.

TAGS :

Next Story