പതിനെട്ടിനു മുകളിലുള്ള 82.6 ശതമാനം പേരില്‍ ആന്‍റിബോഡി; സംസ്ഥാനത്തെ സിറോ സർവേ ഫലം പുറത്ത്
ആറ് വിഭാഗങ്ങളിലായി 13,336 സാമ്പിളുകള്‍ പരിശോധിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടാണ് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്.
സംസ്ഥാനത്തെ സിറോ സർവേ ഫലം പുറത്ത് വിട്ട് സർക്കാർ. ആറ് വിഭാഗങ്ങളിലായി 13,336 സാമ്പിളുകള്‍ പരിശോധിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടാണ് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്. 18 വയസിന് മുകളിൽ 82.6 ശതമാനം പേരിൽ ആന്‍റിബോഡി സാന്നിധ്യമുണ്ടെന്നാണ് സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്.
40.2 ശതമാനം കുട്ടികളില്‍ ആന്‍റിബോഡി സാന്നിധ്യമുണ്ട്, 49 വയസുവരെയുള്ള ഗർഭിണികളായ സ്ത്രീകളിൽ 65.4 ശതമാനം പേരിലാണ് ആന്‍റിബോഡിയുള്ളത്. ആദിവാസി മേഖലയിൽ 18 വയസിന് മുകളിൽ 78.2 പേർക്കും തീരദേശ മേഖലയിലുള്ള 87.7 ശതമാനം പേരിലും ആന്‍റി ബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ചേരി പ്രദേശങ്ങളിൽ 85.3 ശതമാനം പേർ പ്രതിരോധ ശേഷി കൈവരിച്ചതായും സര്‍വേ ഫലം വ്യക്തമാക്കുന്നു.
Next Story
Adjust Story Font
16