Quantcast

'പൊലീസ് ഫീസ് ഈടാക്കുമ്പോൾ സേവന വിവരം അറിയിക്കണം'; സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്ന് ഹൈക്കോടതി

സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി നിരീക്ഷണം.

MediaOne Logo

Web Desk

  • Published:

    13 Oct 2023 1:16 PM GMT

പൊലീസ് ഫീസ് ഈടാക്കുമ്പോൾ സേവന വിവരം അറിയിക്കണം; സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്ന് ഹൈക്കോടതി
X

കൊച്ചി: പ്രകടനങ്ങൾ നടത്തുന്നതിന് ഫീസ് ഈടാക്കുമ്പോൾ അപേക്ഷയുമായി വരുന്നയാളെ പൊലീസ് നൽകുന്ന സേവന വിരങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടതി. സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പൊലീസ് നൽകുന്ന സേവനങ്ങളെ കുറിച്ച് വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.

രാഷ്ട്രീയ പാര്‍ട്ടികളുടേതടക്കമുള്ള പ്രകടനങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും പൊലീസ് അനുമതി ലഭിക്കാന്‍ ഇനി ഫീസ് നല്‍കണമെന്നായിരുന്നു ഉത്തരവ്. എഫ്.ഐ.ആര്‍, ജനറല്‍ ഡയറി, സീന്‍ മഹസര്‍ ഉള്‍പ്പെടെയുള്ളവയുടെ പകര്‍പ്പ് ലഭിക്കാനും ഫീസ് അടയ്ക്കേണ്ടിവരും. ഇതു കൂടാതെ സ്വകാര്യ ചടങ്ങുകൾക്ക് സുരക്ഷയ്ക്കായി പോവുന്നതിനുള്ള ഫീസും പൊലീസിന്റെ സാധനങ്ങളും സ്റ്റേഷനും സിനിമാ ഷൂട്ടിങ്ങിന് നൽകുന്നതിന് വാടകനിരക്കിലും വർധനയുണ്ടാകുമെന്ന് ഉത്തരവിലുണ്ടായിരുന്നു.

TAGS :

Next Story