Quantcast

മതവും മതപഠനത്തിലുള്ള താത്പര്യവും ഉള്‍പ്പെടെ ചോദിച്ച് സേവാഭാരതിയുടെ വിവര ശേഖരണം

വിവര ശേഖരണം ഗൂഢലക്ഷ്യത്തോടെയാണെന്ന് പരാതി

MediaOne Logo

Web Desk

  • Published:

    16 Jan 2022 2:33 AM GMT

മതവും മതപഠനത്തിലുള്ള താത്പര്യവും ഉള്‍പ്പെടെ ചോദിച്ച് സേവാഭാരതിയുടെ വിവര ശേഖരണം
X

കരുനാഗപ്പള്ളി തഴവയിൽ സേവാഭാരതി നിയമ വിരുദ്ധമായി വിവര ശേഖരണം നടത്തുന്നതായി പരാതി. മതം ഉൾപ്പെടെ ചോദിച്ചുള്ള വിവര ശേഖരണം ഗൂഢലക്ഷ്യത്തോടെ ആണെന്നാണ് ആരോപണം.

പേര്, വിലാസം എന്നിവയ്ക്ക് പുറമെ മതപഠനത്തിൽ ഉള്ള താത്പര്യം, വീട്ടിലെ അംഗങ്ങളുടെ രോഗ വിവരങ്ങൾ, വരുമാന മാർഗം, ഏത് ബാങ്കിലാണ് അക്കൗണ്ട്, വരുമാനം തുടങ്ങി ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ വീടുകൾ കയറി ശേഖരിക്കുകയാണ് സേവാഭാരതി. വിവര ശേഖരണത്തിന് എത്തുന്നവരോട് കാര്യ ഗൗരവം മനസിലാക്കാതെ പലരും വിവരങ്ങൾ പങ്കുവെയ്ക്കുന്നു.

സർക്കാർ സംവിധാനങ്ങൾ സെൻസസ് എടുക്കുന്നതിന് സമാനമായി നടക്കുന്ന വിവരശേഖരണത്തിന് എതിരെ പല കോണുകളിൽ നിന്നും ആശങ്ക ഉയർന്നു. ഇത്തരക്കാർക്ക് എതിരെ സർക്കാർ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം.

വീടുകളിലെ അവസ്ഥകൾ മനസിലാക്കി ആവശ്യമുള്ളവർക്ക് സഹായം എത്തിക്കുകയാണ് വിവരശേഖരണം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത് എന്നാണ് സേവാഭാരതി നൽകുന്ന വിശദീകരണം. അപ്പോഴും മതവും മതപഠനത്തിലുള്ള താത്പര്യവും എന്തിനു ശേഖരിക്കുന്നു എന്ന സംശയം അവശേഷിക്കുന്നു.

TAGS :

Next Story