Quantcast

പാലക്കാട് മുതലമട ആദിവാസി കോളനിയിലെ യുവാക്കളെ കാണാതായിട്ട് ഏഴ് മാസം; അന്വേഷണം എവിടെയുമെത്തിയില്ല

യുവാക്കൾ കൊല്ലപെട്ടതാണെന്ന സംശയം നിലനിൽക്കുന്നുണ്ട്

MediaOne Logo

ijas

  • Updated:

    2022-03-30 03:01:35.0

Published:

30 March 2022 2:59 AM GMT

പാലക്കാട് മുതലമട ആദിവാസി കോളനിയിലെ യുവാക്കളെ കാണാതായിട്ട് ഏഴ് മാസം; അന്വേഷണം എവിടെയുമെത്തിയില്ല
X

പാലക്കാട്: മുതലമട ചപ്പക്കാട് ആദിവാസി കോളനിയിലെ രണ്ട് യുവാക്കളെ കാണാതായിട്ട് ഏഴ് മാസം പിന്നിട്ടു. തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തിയിട്ടും യുവാക്കളെ കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.

2021 ഓഗസ്റ്റ് മുപ്പത് മുതലാണ് ചപ്പക്കാട് കോളനിയിലെ മുരുകേഷനെയും, സ്റ്റീഫനെയും കാണാതായത്. പ്രദേശത്തെ ജലാശയങ്ങളിലും,ഡ്രോണ്‍ ഉപയോഗിച്ച് വനമേഖലയിലും തിരച്ചിൽ നടത്തിയെങ്കിലും യുവാക്കളെ കുറിച്ച് വിവരവും ലഭിച്ചിട്ടില്ല. സറ്റീഫന്‍ ജോലി ചെയ്യുന്ന തെങ്ങിന്‍ തോപ്പിലേക്ക് പോകുന്നത് കണ്ട നാട്ടുകാരുണ്ട്. പക്ഷേ പിന്നെ യാതൊരു വിവരവുമില്ല.

പാലക്കാട് ജില്ല പൊലീസ് മേധാവി ആർ . വിശ്വനാഥിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തമിഴ്നാട്ടിൽ ഉൾപെടെ പരിശോധനകൾ നടത്തി. ഇതിനിടെ ചപ്പക്കാട് ആലാംപാറയിൽ നിന്നും ഫെബ്രുവരി 12 ന് ഒരു തലയോട്ടി ലഭിച്ചിരുന്നു. ഇതിന്‍റെ ഡി.എൻ.എ പരിശോധന ഫലം നിർണായകമാണ്. യുവാക്കൾ കൊല്ലപെട്ടതാണെന്ന സംശയം നിലനിൽക്കുന്നുണ്ട്. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Seven months after the disappearance of two youths from Palakkad Muthalamada tribal colony

TAGS :

Next Story