രക്താര്‍ബുദം ബാധിച്ച ഏഴു വയസുകാരന്‍ ശ്രീനന്ദനു വേണ്ടി കൈകോര്‍ക്കാം; അഭ്യര്‍ഥനയുമായി മോഹന്‍ലാല്‍
രക്തമൂലകോശം ലഭിക്കുക എന്നത് തീർത്തും ദുഷ്കരമായ കാര്യമാണ്
ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഏഴു വയസുകാരന്‍ ശ്രീനന്ദനു വേണ്ടി അഭ്യര്‍ഥനയുമായി നടന്‍ മോഹന്‍ലാല്‍. രണ്ടു മാസം മുന്‍പാണ് ശ്രീനന്ദന് രക്താര്‍ബുദം ബാധിച്ചത്. അന്നു മുതല്‍ എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. ഇപ്പോള്‍ ശരീരം രക്തം ഉല്‍പാദിപ്പിക്കാത്തത്തിനാൽ രക്തം മാറ്റിവെച്ചാണ് ജീവൻ നിലനിർത്തുന്നത്. രക്ത മൂല കോശം മാറ്റിവെക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. ഇതിനായി രക്തമൂലകോശ ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ബന്ധുക്കളും അധികൃതരും.
മോഹന്‍ലാലിന്‍റെ കുറിപ്പ്
നമുക്ക് കൈകോർക്കാം, ശ്രീനന്ദന് വേണ്ടി... ഏഴ് വയസുകാരനായ ശ്രീനന്ദനന്‍ അസാധാരണമായ ഒരു തരം ബ്ലഡ് ക്യാന്‍സര്‍ രോഗത്തിന്‍റെ ചികിത്സയിലാണ്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് രക്താര്‍ബുദം ബാധിച്ചത്. അന്ന് മുതല്‍ എറണാകുളത്തെ അമൃത ആശുപത്രില്‍ ചികില്‍സയിലാണ് . ഇപ്പോള്‍ ശരീരം രക്തം ഉല്‍പാദിപ്പിക്കാത്തത്തിനാൽ രക്തം മാറ്റിവെച്ചാണ് ജീവൻ നിലനിർത്തുന്നത്.
ജീവൻ നിലനിർത്തണമെങ്കിൽ രക്തമൂലകോശം മാറ്റിവെയ്ക്കൽ (Blood Stem Cell Transplant ) നടത്തിയേ തീരൂ. രക്തമൂലകോശം ലഭിക്കുക എന്നത് തീർത്തും ദുഷ്കരമായ കാര്യമാണ്. ഒരുപാട് ശാരീരിക പ്രത്യേകതകളിൽ സാമ്യമുള്ള ഒരു ദാതാവിൽ നിന്നും മാത്രമേ രക്തമൂലകോശം സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. വരുന്ന മാര്‍ച്ച് 25 ന് തിരുവനന്തപുരം എകെജി സെന്‍ററിനോട് ചേര്‍ന്നിരിക്കുന്ന ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ വെച്ച് രക്തമൂലകോശ ദാതാവിനെ കണ്ടെത്താന്‍ ഒരു ക്യാമ്പ് നടത്തുന്നുണ്ട്. ദാതാവിനെ കണ്ടെത്താൻ എല്ലാവരുടെയും സഹായം തേടുകയാണ്. രാവിലെ 9.30നും 5.30 നും ഇടയിൽ 15 നും -50 വയസിനും ഇടയിലുളള പ്രായമുള്ള ഏത് ബ്ലഡ് ഗ്രൂപ്പിൽ പെട്ടയാൾക്കും ഈ ക്യാമ്പിലെത്തി ജനിതക സാമ്യം പരിശോധിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ശ്രീനന്ദന്‍റെ അച്ഛനായ രജ്ഞിത്ത് ബാബുവിന്‍റെ നമ്പരായ -7025006965, കുട്ടിയുടെ അമ്മാവനായ ജോയി - 94470 18061 എന്ന നമ്പരിലോ ബന്ധപ്പെടാം. ശ്രീനന്ദന്‍റെ ജീവൻ രക്ഷപ്പെടുത്താനുള്ള കൂട്ടായ്മയിൽ കൈകോർക്കാം..
Adjust Story Font
16