Quantcast

'സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു'; വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

'പ്രതിപക്ഷ നേതാവിന്റേത് അപക്വമായ പ്രവർത്തനം'

MediaOne Logo

Web Desk

  • Updated:

    2024-07-25 18:26:27.0

Published:

25 July 2024 6:30 PM GMT

High Command intervenes, softens stance VD Satheesan: Will cooperate with Mission 2025, latest news malayalam ഹൈക്കമാൻഡ് ഇടപെട്ടു, നിലപാട് മയപ്പെടുത്തി വി.ഡി സതീശൻ: മിഷൻ 2025മായി സഹകരിക്കും
X

തിരുവനന്തപുരം: കെ.പി.സി.സി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷവിമർശനം. പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്ന് നേതാക്കൾ വിമർശിച്ചു. കെ.പി.സി.സിയുടെ അധികാരത്തിൽ കൈകടത്തുന്നതായും കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിൽ വിമർശനമുയർന്നു.

'പ്രതിപക്ഷ നേതാവിന്റേത് അപക്വമായ പ്രവർത്തനമാണ്. അദ്ദേഹം ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്നു. ആഭ്യന്തര കാര്യങ്ങൾ വാർത്തയാകുന്നതിന് പിന്നിൽ പ്രതിപക്ഷ നേതാവാണ് കാരണം. വയനാട്ടിലെ ചിന്തൻ ശിബിറിന്റെ ശോഭ കെടുത്തിയത് വി.ഡി സതീശനാണ്'- തുടങ്ങിയ വിമർശനങ്ങൾ നേതാക്കൾ ഉന്നയിച്ചു.

പ്രതിപക്ഷ നേതാവിന്റെ പേഴ്സണൽ സ്റ്റാഫംഗം അഡ്മിനായി വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയതിനെതിരെയും വിമർശനമുയർന്നു. ഇന്ന് രാത്രി ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെ അടിയന്തര ഓൺലൈൻ യോഗത്തിലാണ് നേതാക്കൾ ആരോപണം ഉന്നയിച്ചത്.

TAGS :

Next Story