Quantcast

പെരിയാറിലേക്കൊഴുകിയെത്തുന്ന മലിനജലം; നിയമലംഘനം തുടരുന്നു

മഴവെളളം പോകാനുണ്ടാക്കിയ സംവിധാനത്തിലൂടെയാണ് മലിനജലം ഒഴുകിയെത്തുന്നത്

MediaOne Logo

Web Desk

  • Published:

    3 July 2024 4:22 AM GMT

Periyar
X

എറണാകുളം: നിയമം ലംഘിച്ച് പെരിയാറിലേക്ക് വ്യവസായശാലകളില്‍ നിന്ന് മലിനജലം ഒഴുക്കുന്നത് തുടരുന്നു. പരാതി ഉയര്‍ന്നതോടെ മലിനീകരണ നിയന്ത്രണബോര്‍ഡ് വീണ്ടും വിവിധ ഇടങ്ങളില്‍ നിന്ന് വെളളത്തിന്റെ സാംപിളുകള്‍ ശേഖരിച്ചു. നിയമലംഘനം തുടരുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്ത് സ്ഥിരം നിരീക്ഷണ സംവിധാനം വേണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന പരിസ്ഥിതി വകുപ്പിന് നിവേദനം സമര്‍പ്പിച്ചു.

മഴവെളളം പോകാനുണ്ടാക്കിയ സംവിധാനത്തിലൂടെയാണ് മഴയില്ലാത്ത സമയത്ത് മലിനജലം ഒഴുകിയെത്തുന്നത്. ഒരു പൊതു മേഖലാസ്ഥാപനത്തിന്റെ മാലിന്യം പെരിയാറിലെത്തുന്നു എന്നത് അതിലേറെ ഗൗരവകരമായ സംഭവമാണ്.

വിദഗ്ധ സമിതി പരിശോധന തുടരുമ്പോള്‍ പോലും പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളള വ്യവസായശാലകളില്‍ നിന്ന് പലനിറത്തിലുളള മലിനജലമാണ് പെരിയാറിലെത്തിയത്. അതീവ ഗൗരവത്തോടെ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ പെരിയാര്‍ മലിനീകരണത്തെക്കുറിച്ച് ഹൈക്കോടതിക്ക് സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുകയാണ് വിദഗ്ധ സമിതി.

TAGS :

Next Story