Quantcast

ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് യുവതിയുടെ പരാതി; കഥാകൃത്ത് വി.ആർ സുധീഷിനെതിരെ കേസ്

ഡിസിപിയുടെ നിർദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി.

MediaOne Logo

Web Desk

  • Published:

    10 Jun 2022 3:50 AM GMT

ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് യുവതിയുടെ പരാതി; കഥാകൃത്ത് വി.ആർ സുധീഷിനെതിരെ കേസ്
X

കോഴിക്കോട്: കഥാകൃത്ത് വി.ആർ സുധീഷിനെതിരെ കോഴിക്കോട് വനിതാ പൊലീസ് കേസെടുത്തു. ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്. ഡിസിപിയുടെ നിർദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. ഫോൺ വിളിച്ച് അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ പരാതികളാണ് സുധീഷിനെതിരെ ലഭിച്ചതെന്നും വിശദാംശങ്ങൾ അന്വേഷിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.

TAGS :

Next Story