Quantcast

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; കരാട്ടെ പരിശീലകൻ പിടിയിൽ

നീണ്ടകര സ്വദേശി രതീഷിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    30 Aug 2024 2:12 AM GMT

Ratheesh
X

കൊല്ലം: കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കരാട്ടെ പരിശീലകൻ പിടിയിൽ. നീണ്ടകര സ്വദേശി രതീഷിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. കരാട്ടെ പഠിക്കാനെത്തിയ കുട്ടിയെ പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

കരാട്ടെ പരിശീലനത്തിനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി നീണ്ടകര സ്വദേശി രതീഷിന്‍റെ അടുത്ത് എത്തിയത്. പ്രതി പതിയെ 13 കാരിയുമായി അടുപ്പം സ്ഥാപിച്ചു. തുടർന്നാണ് പെൺകുട്ടിയെ ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് എന്നാണ് പോലീസിന് ലഭിച്ച പരാതി. പീഡന വിവരം പറഞ്ഞ് ഭീഷണിപ്പെടുത്തിയ പ്രതി, പെൺകുട്ടിയുടെ വീട്ടിൽ വച്ചും ലൈംഗികാതിക്രമം നടത്തി. ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. കുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസം പ്രകടമായതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചവറ പൊലീസ് കേസെടുത്തു.

അന്വേഷണത്തിൽ പ്രതി മൈസൂരുവിലാണെന്ന് പൊലീസ് മനസിലാക്കി. പിന്നാലെ ഇയാളെ കണ്ടെത്താൻ പരിശോധനയും നിരീക്ഷണവും തുടർന്നു. അതിനിടെ ട്രെയിൻ മാർഗം കൊല്ലത്ത് എത്തിയ പ്രതിയെ പൊലീസ് ഉടൻ പിടികൂടുകയായിരുന്നു. പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ രതീഷിനെതിരെ ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



TAGS :

Next Story