തിരുവനന്തപുരം മ്യൂസിയം പരിസരത്തെ ലൈംഗികാതിക്രമം: ഒരാള്‍ കസ്റ്റഡിയിൽ
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ ഡ്രൈവർ ആണ് കസ്റ്റഡിയിലായത്
തിരുവനന്തപുരം: മ്യൂസിയം ലൈംഗികാതിക്രമ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ ഡ്രൈവർ ആണ് കസ്റ്റഡിയിലായത്. മലയിൻകീഴ് സ്വദേശിയായ യുവാവാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ബുധനാഴ്ച പുലർച്ചെ 4.40ഓടെയാണ് യുവതിക്കെതിരെ ലൈംഗികാതിക്രമം നടന്നത്. കാറിലെത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ഇയാളെ പിടികൂടാൻ ഇവർ പിന്നാലെ ഓടിയെങ്കിലും കഴിഞ്ഞില്ല. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും കേസെടുക്കുകയുമായിരുന്നു.
നല്ല പൊക്കവും ശരീരക്ഷമതയുമുള്ള ആളാണ് ആക്രമിയെന്നും യുവതി മൊഴിയില്‍ പറഞ്ഞിരുന്നു. മൊഴിയും സിസിടിവി ദൃശ്യങ്ങളും അനുസരിച്ചായിരുന്നു അന്വേഷണം. തുടക്കത്തിൽ ജാമ്യം ലഭിക്കുന്ന വകുപ്പായ 354എ1 ആണ് ചുമത്തിയിരുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയായിരുന്നു.
Next Story
Adjust Story Font
16