ലൈംഗിക പീഡനക്കേസ്; സിവിക് ചന്ദ്രന് ജാമ്യം
കോഴിക്കോട് സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്
കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് ജാമ്യം. കോഴിക്കോട് സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പട്ടിക വർഗ വിഭാഗത്തിൽ പെട്ട എഴുത്തുകരിയെ പീഡിപ്പിച്ചെന്ന കേസിൽ ഇന്ന് രാവിലെയാണ് സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യപേക്ഷ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇന്ന് രാവിലെ വടകര ഡിവൈഎസ്പിക്ക് മുന്നിൽ സിവിക് ചന്ദ്രൻ കീഴടങ്ങിയിരുന്നു. തുടർന്നാണ് സിവികിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഈ മാസം 20 ന് ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയിരുന്നു. സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ജാമ്യം റദ്ദാക്കിയത്. ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
2010 ഏപ്രിൽ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ അധ്യാപികയും എഴുത്തുകാരിയുമായ യുവതിക്കെതിരെ അതിക്രമം ഉണ്ടായത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പം പട്ടികജാതി -പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവുമാണ് സിവിക് ചന്ദ്രനെതിരെ പൊലീസ് കേസെടുത്തത്.
Adjust Story Font
16