Quantcast

ഭിന്നശേഷി വിദ്യാർഥിയെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ച സംഭവം; ഒരാഴ്ചയ്ക്ക് ശേഷം അന്വേഷണം

വിദ്യാർഥിയുടെ മൊഴി നേരിട്ട് ശേഖരിച്ച് റിപ്പോർട്ട് നൽകണമെന്നാണ് ഉന്നതവിദ്യാഭ്യസ വകുപ്പ് മന്ത്രിയുടെ നിർദേശം

MediaOne Logo

Web Desk

  • Updated:

    2024-12-09 02:47:06.0

Published:

9 Dec 2024 2:45 AM GMT

ഭിന്നശേഷി വിദ്യാർഥിയെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ച സംഭവം; ഒരാഴ്ചയ്ക്ക് ശേഷം അന്വേഷണം
X

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരനെതിരെയുണ്ടായ എസ്എഫ്ഐ ആക്രമണത്തിൽ ഒരാഴ്ചയ്ക്ക് ശേഷം അന്വേഷണം. ആക്രമണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോളജ് വിദ്യാഭ്യാസ ഡയറക്ടർക്ക് ഉന്നതവിദ്യാഭ്യസ വകുപ്പ് മന്ത്രി ആർ.ബിന്ദു നിർദേശം നൽകി. വിദ്യാർഥിയുടെ മൊഴി നേരിട്ട് ശേഖരിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

ഡിസംബർ രണ്ടാം തീയതിയാണ് ഭിന്നശേഷിക്കാരനായ മുഹമ്മദ് അനസിന് മർദനമേറ്റത്. യൂണിയൻ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്നായിരുന്നു പരാതി. സംഘടനാ പ്രവർത്തനം നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. എസ്എഫ്ഐ പ്രവർത്തകരായ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

തന്റെ ശാരീരിക വൈകല്യത്തെ നിരന്തരം പരിഹസിക്കുന്നു. തന്റെ കൂട്ടുകാരെയും എസ്എഫ്ഐ നേതാക്കൾ മർദിച്ചെന്നും അനസ് പരാതിയിൽ വ്യക്തമാക്കിയിരുന്നു. അനസിനെ യൂണിറ്റ് നേതാക്കൾ കൊടികെട്ടാനും മറ്റു ജോലികൾക്കും നിയോഗിക്കുമായിരുന്നു. ശാരീരിക പ്രശ്നങ്ങൾ മൂലം ഇതിന് കഴിയില്ലെന്ന് അറിയിച്ചതോടെയാണ് യൂണിയൻ ഓഫീസിൽ വിളിച്ചുവരുത്തി മർദനം തുടങ്ങിയതെന്നും അനസ് പറഞ്ഞിരുന്നു.

TAGS :

Next Story