കാസർകോട്ടെ കോളേജുകളിൽ കരിദിനം ആചരിച്ച് എസ് എഫ് ഐ
കോളേജിൽ മയക്കുമരുന്ന് ഉപയോഗവും അരുതാത്ത മറ്റ് പലതും നടക്കുന്നുണ്ടെന്നായിരുന്നു രമ പറഞ്ഞിരുന്നത്
കാസർകോട്: കാസർകോട് ജില്ലയിലെ കോളേജുകളിൽ എസ് എഫ് ഐ കരിദിനം ആചരിക്കുന്നു. കാസർകോട് ഗവൺമെന്റ് കോളേജ് മുൻ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. എൻ രമയുടെ വിദ്യാർഥി വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ചാണ് കരിദിനം. വിവാദങ്ങൾക്കിടെ കാസർകോട് ഗവ. കോളേജിൽ ഇന്ന് പി ടി എ യോഗവും ചേരും.
കഴിഞ്ഞ ദിവസം വിദ്യാർഥികള്‍ക്കെതിരായ വിവാദ പരാമർശത്തിൽ മാപ്പപേക്ഷയുമായി എൻ രമ രംഗത്തെത്തിയിരുന്നു. പരാമർശങ്ങൾ കൊണ്ട് കോളേജിലെ വിദ്യാർത്ഥികൾക്ക് ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങൾക്കും കോളേജിൻ്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതിനും നിർവ്യാജം മാപ്പു പറയുന്നുവെന്ന് രമ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
കോളേജിൽ മയക്കുമരുന്ന് ഉപയോഗവും അരുതാത്ത മറ്റ് പലതും നടക്കുന്നുണ്ടെന്നായിരുന്നു രമ പറഞ്ഞിരുന്നത്.
Next Story
Adjust Story Font
16