Quantcast

എസ്എഫ്‌ഐയുടെ ആൾമാറാട്ടം; എ വിശാഖിനെ സിപിഎം ലോക്കൽ കമ്മിറ്റിയിൽ നിന്ന് സസ്‌പെൻഡ് ചെയതു

പ്ലാവൂർ ലോക്കൽ കമ്മിറ്റി അംഗമാണ് എ വിശാഖ്

MediaOne Logo

Web Desk

  • Updated:

    2023-05-18 10:31:48.0

Published:

18 May 2023 9:31 AM GMT

sfi impersonation in kattakkada college, a vishakh
X

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐയുടെ ആൾമാറാട്ടത്തിന്റെ പശ്ചാത്തലത്തിൽ നടപടിയുമായി സിപിഎം. എ വിശാഖിനെ ലോക്കൽ കമ്മിറ്റിയിൽ നിന്ന് സസ്‌പെൻഡ് ചെയതു. പ്ലാവൂർ ലോക്കൽ കമ്മിറ്റി അംഗമാണ് എ വിശാഖ്. വിവാദത്തിന് പിന്നാലെ തന്നെ വിശാഖിനെ എസ്.എഫ്.ഐയിൽ നിന്നും പുറത്താക്കിയിരുന്നു.

യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ച യു.യു.സി ലിസ്റ്റിൽ ഉണ്ടെന്നറിഞ്ഞിട്ടും അത് തിരുത്തുന്നതിനോ ഉത്തരവാദിത്തപ്പെട്ട ഇടങ്ങളിൽ അറിയിക്കുന്നതിനോ വിശാഖ് തയ്യാറായില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

കാട്ടാക്കട ക്രിസ്ത്യൻ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജയിച്ചയാളെ വെട്ടി എസ്.എഫ്.ഐ നേതാവിനെ തിരുകിക്കയറ്റിയെന്നായിരുന്നു ആക്ഷേപം. കോളജ് അധികൃതർ യൂണിവേഴ്‌സിറ്റിക്ക് നൽകിയ ലിസ്റ്റിലാണ് തെരഞ്ഞെടുപ്പിൽ വിജയിച്ച അനഘക്ക് പകരം എ.വിശാഖിൻറ പേര് നൽകിയത്.

എസ്.എഫ്.ഐ പാനലിലെ അനഘയാണ് യൂണിയൻ തെരഞ്ഞെടുപ്പിൽ യുയുസിയായി ജയിച്ചത്. എന്നാൽ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേരാണ് കോളജ് യൂണിവേഴ്‌സിറ്റിയിലേക്ക് നൽകിയത്. ഇതേ കോളജിലെ ഒന്നാം വർഷ ബി.എസ്.സി വിദ്യാർഥിയാണ് എ.വിശാഖ്. വിവാദത്തെ തുടർന്ന് കേരള യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. വിസിയും രജിസ്ട്രാറും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.ഈ മാസം 26നാണ് തെരെഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. ബുധനാഴ്ചയായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി.

TAGS :

Next Story