Quantcast

ഫലസ്തീന് ഐക്യദാർഢ്യം; തണ്ണിമത്തൻ കഷ്ണവുമായി നവാഗതരെ സ്വാഗതം ചെയ്ത് എസ്.എഫ്.ഐ

അധിനിവേശത്തോടും വർഗീയതയോടും സന്ധിയില്ലാത്ത വിദ്യാർത്ഥിത്വം നവാഗതർക്ക് സ്വാഗതം എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ

MediaOne Logo

Web Desk

  • Published:

    3 Jun 2024 2:05 AM GMT

SFI Kerala
X

തിരുവനന്തപുരം: ഫലസ്തീനികൾക്കുള്ള ഐക്യദാർഢ്യത്തിന്റെ അന്താരാഷ്ട്ര പ്രതീകമായ തണ്ണിമത്തനുമായി എസ്.എഫ്.ഐയുടെ നവാഗതർക്കുള്ള പോസ്റ്റർ.

സംസ്ഥാനത്ത് ഇന്ന് വിദ്യാലയങ്ങൾ തുറക്കാനിരിക്കെയാണ് എസ്.എഫ്.ഐയുടെ പോസ്റ്റർ. എസ്.എഫ്.ഐയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ എസ്.എഫ്.ഐ കേരള പേജിലൂടെയാണ് അവർ പോസ്റ്റർ പങ്കുവെച്ചത്.

അധിനിവേശത്തോടും വർഗീയതയോടും സന്ധിയില്ലാത്ത വിദ്യാർത്ഥിത്വം, നവാഗതർക്ക് സ്വാഗതം എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. ഇതിന്റെ ചിത്രമായാണ് മുറിച്ചുവെച്ച തണ്ണിമത്തന്‍ കഷ്ണം ഉപയോഗിച്ചിരിക്കുന്നത്.

അധിനിവേശത്തോട് സന്ധിയില്ലാത്ത പോരാട്ടം സംഘടിപ്പിയ്ക്കണം, വിശാലമായ ലോകത്ത് പാറി നടക്കേണ്ട കുരുന്നുകളെ കൊന്നൊടുക്കുന്ന ഇസ്രായേലിനെതിരെ പോരാട്ടം ശക്തമാവണം, മനുഷ്യരാവണം, ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള യുദ്ധത്തില്‍ ചരിത്രബോധമുള്ളവരും ജനാധിപത്യവാദികളുമായ ലോകജനങ്ങൾ ഫലസ്തീന്റെ ന്യായമായ ആവശ്യത്തിന് പിന്തുണകൊടുക്കും തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെ നിറയുന്നുണ്ട്.

അതേസമയം മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ഇന്ന് തുറക്കുകയാണ്. രണ്ടര ലക്ഷത്തോളം കുരുന്നുകളാണ് ഇക്കുറി ഒന്നാം ക്ലാസിലേക്ക് എത്തുന്നത്. എറണാകുളം എളമക്കര ഗവര്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംസ്ഥാന തല പ്രവേശനോത്സവം.

TAGS :

Next Story