Quantcast

പത്തനംതിട്ട മൗണ്ട് സിയോൺ കോളജ് പ്രിൻസിപ്പലിനെ ഉപരോധിച്ച് എസ്.എഫ്.ഐ

തനിക്കെതിരെ പരാതി നൽകിയ ആറ് വിദ്യാർഥികളുടെ ചാരം കണ്ടേ താൻ അടങ്ങുവെന്ന് പ്രിൻസിപ്പൽ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-10-04 09:29:52.0

Published:

4 Oct 2023 9:26 AM GMT

SFI , Mount Sion College Principal, Pathanamthitta, latest malayalam news, sfi protest, പത്തനംതിട്ട, മൗണ്ട് സിയോൺ കോളജ്, പ്രിൻസിപ്പലിനെ ഉപരോധിച്ച്  എസ്.എഫ്.ഐ,
X

പത്തനംതിട്ട: മൗണ്ട് സിയോൺ കോളേജിൽ പ്രിൻസിപ്പലിനെ ഉപരോധിച്ച് എസ്.എഫ്.ഐ പ്രവർത്തകർ. പ്രിൻസിപ്പൽ എ.രാജനെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം. പ്രിൻസിപ്പലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള എം.ജി. യൂണിവേഴ്സിറ്റിയുടെ ഉത്തരവ് മാനേജ്മെന്‍റ് നടപ്പിലാക്കിയില്ലെന്നും എസ്.എഫ്.ഐ പ്രവർത്തകർ ആരോപിച്ചു. എന്നാൽ ചെയർമാൻ സ്ഥലത്തില്ലാത്തതിനാൽ പ്രിൻസിപ്പലിനെ മാറ്റാൻ ആകില്ലെന്നാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം.

കോളജ് അഡ്മിഷനും ഹാജരുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകള്‍ നടത്തിയെന്ന് ആരോപിച്ച് വിദ്യാർഥികള്‍ പ്രിൻസിപ്പലിനെതിരെ സർവകലാശാലയിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നുള്ള അന്വേഷണത്തിന് പിന്നാലെ പ്രിൻസിപ്പലിനെ മാറ്റണമെന്നാവശ്യപ്പെട്ട് എം.ജി. യൂണിവേഴ്സിറ്റി റിപ്പോർട്ട് നൽകിയിരുന്നു.

പരാതി നൽകിയിരുന്ന ആറ് വിദ്യാർഥികളുടെ ചാരം കണ്ടേ താൻ അടങ്ങുവെന്ന് പ്രിൻസിപ്പൽ പറഞ്ഞതായും പരാതി സംബന്ധിച്ച് പ്രിൻസിപ്പലിന് കൃത്യമായി മറുപടി നൽകാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

TAGS :

Next Story