എസ്എഫ്ഐഒ അന്വേഷണം; സിഎംആർഎൽ നൽകിയ ഹരജി മാറ്റി
ഹരജി ഏപ്രിൽ 30 ന് പരിഗണിക്കാനാണ് മാറ്റിയത്
കൊച്ചി: എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹരജി മാറ്റി ഡൽഹി ഹൈക്കോടതി. ഹരജി ഏപ്രിൽ 30 പരിഗണിക്കാനാണ് മാറ്റിയത്. ആദായ നികുതി വകുപ്പിന് മറുപടി സമര്‍പ്പിക്കാന്‍ 10 ദിവസം കൂടി അനുവദിച്ചു. കേസുമായി ബന്ധപ്പെട്ട് രേഖകൾ ഹാജരാക്കാനാണ് ആദായ നികുതി വകുപ്പിനോട് കോടതി ആവശ്യപ്പെട്ടത്. കേസിലെ എതിർ കക്ഷിൾക്ക് കോടതി നേരത്തേ നോട്ടീസ് നൽകിയിരുന്നു.
രഹസ്യരേഖകൾ ആണ് കേസിലുള്ളതെന്നും മറുപടി സത്യവാങ്മൂലത്തിന് കൂടുതൽ സമയം വേണമെന്നും ആദായ നികുതി വകുപ്പ് കോടതിയിൽ അപേക്ഷിച്ചു. അതിന്റെ ഭാഗമായാണ് ഹരജി മാറ്റിയത്. അതേസമയം രഹസ്യരേഖകള്‍ എങ്ങനെയാണ് ഷോൺ ജോർജിന് കിട്ടുന്നത് എന്ന് സിഎംആർഎല്ലിന്‍റെ അഭിഭാഷകൻ ചോദിച്ചു. മാസപ്പടി ഇടപാട് ആദായ നികുതി ഇൻ്ററിം സെറ്റിൽമെന്‍റ് ബോർഡ് തീർപ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നുമാണ് സിഎംആർഎല്ലിന്റെ വാദം.
Next Story
Adjust Story Font
16