Quantcast

'ചാൻസലർ കാംപസുകളിൽ പ്രവേശിക്കില്ലെന്ന് എസ്.എഫ്.ഐ ഉറപ്പുവരുത്തും'; ഗവർണർക്കെതിരെ സമരം തുടരുമെന്ന് പി.എം ആര്‍ഷോ

''കേരള സർവകലാശാല നൽകിയ പട്ടിക അട്ടിമറിച്ചുകൊണ്ടാണ് ഗവർണർ എ.ബി.വി.പി പ്രവർത്തകരെ നിർദേശിച്ചത്. യോഗ്യതയില്ലാത്ത വിദ്യാർത്ഥികളെയാണ് ഗവർണർ ശിപാർശ ചെയ്തത്.''

MediaOne Logo

Web Desk

  • Updated:

    2023-12-12 08:37:07.0

Published:

12 Dec 2023 6:33 AM GMT

PM Arsho was given ma admission without passing BA
X

തിരുവനന്തപുരം: ഗവർണർക്കെതിരെ സമരം കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള ശ്രമം ചെറുക്കും. കേരളത്തിലെ കാംപസുകളിൽ ചാൻസലർ പ്രവേശിക്കില്ലെന്ന് എസ്.എഫ്.ഐ ഉറപ്പുവരുത്തുമെന്നും ആര്‍ഷോ വ്യക്തമാക്കി.

കേരള സർവകലാശാല നൽകിയ പട്ടിക അട്ടിമറിച്ചുകൊണ്ടാണ് ഗവർണർ എ.ബി.വി.പി പ്രവർത്തകരെ നിർദേശിച്ചത്. യോഗ്യതയില്ലാത്ത വിദ്യാർത്ഥികളെയാണ് ഗവർണർ ശിപാർശ ചെയ്തത്. ഈ ആളുകളുടെ വിവരം എവിടുന്ന് ലഭ്യമായെന്ന് ഗവർണർ വെളിപ്പെടുത്തണം. കൊലക്കേസ് പ്രതിയുടെ ഭാര്യ സെനറ്റിലേക്കു നിർദേശിക്കപ്പെട്ടു-ആര്‍ഷോ ചൂണ്ടിക്കാട്ടി.

''വിഷയത്തിൽ ഇന്നലെ മുതലാണ് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചുതുടങ്ങിയത്. കെ. സുധാകരൻ്റെ പ്രതികരണമേത്, കെ. സുരേന്ദ്രന്റെ പ്രതികരണമേത് എന്ന് തെറ്റിദ്ധരിച്ചുപോകുന്ന നിലപാടാണിപ്പോഴുള്ളത്. കേരളത്തിലെ കാംപസുകളിൽ ചാൻസലർ പ്രവേശിക്കില്ലെന്ന് എസ്.എഫ്.ഐ ഉറപ്പുവരുത്തും. കാംപസുകളിൽ ശക്തമായ പ്രതിഷേധം തീർക്കും.''

എസ്.എഫ്.ഐ അക്രമം നടത്തുന്നുവെന്ന് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. എസ്.എഫ്.ഐ പ്രവർത്തകരല്ല അസഭ്യം പറഞ്ഞത്, ഗവർണറാണ്. കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരംതന്നെയാണ്. ഇടതുപക്ഷം സമരത്തിന് എതിരല്ല. ഒരു അക്രമസംഭവവും ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഒന്നോ രണ്ടോ പേർ ഒളിച്ചുനിന്ന് വാഹനവ്യൂഹത്തിന് മുന്നിലേയ്ക്ക് ചാടുന്നതാണ് വിമർശിച്ചത്. അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതെ നോക്കും-ആര്‍ഷോ വ്യക്തമാക്കി.

പൊലീസ് വിവരം ചോർത്തിത്തന്നിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. പൊലീസിനോട് ചോദിച്ചിട്ടല്ല ഞങ്ങള്‍ സമരം ചെയ്യുന്നത്. കേരളത്തിലെ എസ്.എഫ്.ഐ സമരം നടത്തിയിട്ടുള്ളത് പൊലീസിന്‍റെ അനുഗ്രഹാശിസോടെയല്ല. അക്രമം നടത്തിയവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. എസ്.എഫ്.ഐ പ്രവർത്തകർ ഒരിടത്തും അക്രമം നടത്തിയിട്ടില്ല.

ഗവർണർ പറയുന്ന എല്ലാറ്റിനും മറുപടികൊടുത്താൽ നമ്മളും അദ്ദേഹത്തിന്റെ നിലവാരത്തിലേക്ക് പോകും. ഗവർണർ നോമിനേറ്റ് ചെയ്ത സെനറ്റ് മെമ്പർമാരുടെ പട്ടിക എവിടെനിന്നു കിട്ടിയെന്ന് അദ്ദേഹം ഉത്തരം നൽകണം. അത് ശരിയായ മാർഗത്തിലൂടെയല്ലെന്നതു തങ്ങൾക്ക് ഉറപ്പാണെന്നും പി.എം ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.

Summary: SFI Kerala state secretary PM Arsho says that the protest against the governor will be carried forward strongly

TAGS :

Next Story