Quantcast

'തന്റെ ഭാര്യയെ നിജു സ്ഥിരമായി വിളിച്ച് ഭീഷണിപ്പെടുത്തി'; സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരനെതിരെ ഷാൻ റഹ്മാൻ

'നിജുരാജ് സംഗീതനിശയിൽ പങ്കാളിയാകാമെന്ന് വാഗ്ദാനം നൽകിയിരുന്നു'

MediaOne Logo

Web Desk

  • Updated:

    2 April 2025 2:41 PM

Published:

2 April 2025 11:53 AM

തന്റെ ഭാര്യയെ നിജു സ്ഥിരമായി വിളിച്ച് ഭീഷണിപ്പെടുത്തി; സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരനെതിരെ ഷാൻ റഹ്മാൻ
X

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരനായ നിജുരാജിനെതിരെ സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. നിജുരാജ് സംഗീതനിശയിൽ പങ്കാളിയാകാമെന്ന് വാഗ്ദാനം നൽകിയിരുന്നുവെന്നും നിജുവിന്റെ ചിലവടക്കം 51 ലക്ഷം രൂപയുടെ ബില്ല് നൽകിയശേഷം പണം അടയ്ക്കാൻ ആവശ്യപ്പെട്ടുവെന്നും ഷാൻ റഹ്മാൻ പറഞ്ഞു.

തന്റെ ഭാര്യയെ നിജു സ്ഥിരമായി വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഷാൻ റഹ്മാൻ ആരോപിച്ചു. ശല്യം സഹിക്കാനാകാതെ അഞ്ച് ലക്ഷം രൂപ തിരികെ നൽകി. ഒടുവിൽ തങ്ങൾ എഗ്രിമെന്റ് തയ്യാറാക്കിയപ്പോൾ തുടക്കത്തിൽ അഞ്ച് ലക്ഷം തന്നു. പരിപാടിയുടെ പാർട്ണറെ അടക്കം മാറ്റിയത് അവസാന നിമിഷമാണ് തങ്ങൾ അറിഞ്ഞതെന്നും ഷാൻ റഹ്മാൻ വ്യക്തമാക്കി.

'ഡ്രോൺ പറക്കാനുള്ള അനുമതി ഇല്ലെന്ന് ഞങ്ങളിൽ നിന്നും മറച്ചുവച്ചു. തന്റെ ഭാര്യയെ വിളിച്ച് നിജു സ്ഥിരമായി ശല്യപെടുത്തി. കൊച്ചിയിലെ കോളജിൽ നടന്ന സംഗീത നിശയുടെ ചിലവുകൾ പലതവണ ആവശ്യപ്പെട്ടിട്ടും നിജു തന്നില്ല. എഗ്രിമെന്റ് നൽകാനും ശ്രമിച്ചില്ല'-ഷാൻ റഹ്മാൻ പറ‍ഞ്ഞു.

വാർത്ത കാണാം:


TAGS :

Next Story